കാമ്പസിന്‍െറ നെഞ്ചിടിപ്പുമായി വിദ്യാര്‍ഥിക്കൂട്ടം
text_fieldsതിരൂര്‍: തുഞ്ച ന്‍െറ തിരുമുറ്റത്ത് അരങ്ങുണരുന്ന ‘മാധ്യമം’ ലിറ്റററി ഫെസ്റ്റില്‍ ഇന്ത്യന്‍ കാമ്പസിന്‍െറ സമരഭരിതമായ സമകാലികാവസ്ഥ ചര്‍ച്ച ചെയ്യുന്നു. സംഘര്‍ഷപൂരിതമായ ഇന്ത്യന്‍ കാമ്പസുകളില്‍ സംവാദാത്മകമാകുന്ന വിദ്യാര്‍ഥി ജീവിതത്തിന്‍െറ നേരനുഭവങ്ങളുമായി അവരുടെ പ്രതിനിധികള്‍ ചര്‍ച്ചക്കത്തെുന്നു. ഒപ്പം എഴുത്തനുഭവങ്ങള്‍ പങ്കുവെക്കാന്‍ പ്രമുഖ എഴുത്തുകാരും മലയാളത്തിലെ മലപ്പുറത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും.
തുഞ്ചന്‍പറമ്പില്‍ ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ എന്ന തലക്കുറിയില്‍ നടക്കുന്ന സാഹിത്യോത്സവത്തിലെ ‘തലയോലപ്പറമ്പ്’ എന്ന മുഖ്യ വേദിയില്‍ നാലിന് രാവിലെ 11.30ന് ‘പൊരുതുന്ന കാമ്പസ്’ എന്ന ചര്‍ച്ചയില്‍ ഹെബ അഹമ്മദ്, രാഹുല്‍ സോന്‍പിംപ്ളെ (ജെ.എന്‍.യു ഡല്‍ഹി), ആര്‍. കാവ്യശ്രീ, പി.കെ. സാദിഖ് (എച്ച്.സി.യു ഹൈദരാബാദ്), എഴുത്തുകാരനും അഭിഭാഷകനുമായ ബോബി കുഞ്ഞു എന്നിവര്‍ പങ്കെടുക്കും.
ഉച്ചക്ക് മൂന്നുമുതല്‍ അതേ വേദിയില്‍ എം. മുകുന്ദനും കെ.ആര്‍. മീരയും എഴുത്തനുഭവം പങ്കുവെക്കും. മൂന്നു മുതല്‍ ഈ വേദി ‘മലയാളത്തിലെ മലപ്പുറം’ എന്ന ചര്‍ച്ചക്ക് വഴിയൊരുക്കും. പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍, ബി. രാജീവന്‍, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. എം.എച്ച്. ഇല്യാസ്, എ.പി. കുഞ്ഞാമു, ജമീല്‍ അഹമ്മദ് എന്നിവര്‍ പങ്കെടുക്കും. എല്ലാ സെഷനുകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. പ്രതിനിധികള്‍ക്കായുള്ള പ്രത്യേക രജിസ്ട്രേഷന് മാധ്യമം ഓണ്‍ലൈനില്‍ (www.madhyamam.com) സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.