ലിറ്ററേച്ചർ ഫെസ്റ്റിനെ എതിർക്കുന്നത് ജനാധിപത്യവിരുദ്ധരെന്ന് സച്ചിദാനന്ദൻ
text_fieldsകോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (കെ.എൽ.എഫ്)കേന്ദ്രസർക്കാറിെൻറ ഫണ്ട് വാങ്ങി ഇടതുസഹയാത്രികർക്ക് മാത്രം വിഹരിക്കാൻ അവസരമുണ്ടാക്കരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഫെസ്റ്റിൽ ഇടതു സർക്കാറിനെതിരെയും വിമർശനമുണ്ടായിട്ടുണ്ടെന്നും െഫസ്റ്റിനെ എതിർക്കുന്നവർക്ക് ജനാധിപത്യത്തിൽ വിശ്വാസമിെല്ലന്നും കെ.എൽ.എഫ് ഡയറക്ടറും കവിയുമായ കെ. സച്ചിദാനന്ദൻ പറഞ്ഞു.
കേരള ലിറ്ററേച്ചർ െഫസ്റ്റിവൽ ഇടതുപക്ഷത്തിന് മാത്രമുള്ളതാണെങ്കിൽ എ.കെ.ജി ഭവനിൽ നിന്ന് ഫണ്ട് കൊണ്ടുവന്ന് നടത്തണെമന്ന് കുമ്മനം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാംസ്കാരികരംഗം ആകെ വെട്ടിവിഴുങ്ങി സ്വന്തമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എ.കെ.ജി സെൻററിെൻറ തിട്ടൂരമനുസരിച്ച് മാത്രം എഴുതുന്നവർക്ക് പകരം കവി അക്കിത്തത്തെ പോലുള്ളവർക്കും അവസരം നൽകണമെന്നും കുമ്മനം അഭിപ്രായെപ്പട്ടു.
എന്നാൽ, ഫെസ്റ്റിൽ പെങ്കടുക്കുന്നതിൽ ഭൂരിപക്ഷവും ഇടതുപക്ഷമല്ലെന്നും ലിബറലുകളാണെന്നും ആശാൻ സ്മാരക ലോക കവിതപുരസ്കാര പ്രഖ്യാപനചടങ്ങിനെത്തിയ സച്ചിദാനന്ദൻ പറഞ്ഞു. വടയമ്പാടിയും ഗെയിൽ സമരവും വിഴിഞ്ഞം തുറമുഖവും ചർച്ചയായിരുന്നതായി അദ്ദേഹം പറഞ്ഞു. ആശയങ്ങളുടെ ഉത്സവഭൂമിയിൽ പ്രത്യക്ഷരാഷ്ട്രീയമില്ല. ആർ.എസ്.എസിെൻറ സമ്മർദങ്ങൾക്ക് എഴുത്തുകാർ വഴങ്ങില്ല. ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പി.എസ്. ശ്രീധരൻ പിള്ളയും ഫെസ്റ്റിൽ പെങ്കടുത്തിട്ടുണ്ട്. അക്കിത്തത്തിന് അസുഖമായതിനാലാണ് വരാൻ പറ്റാഞ്ഞത്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുെട പ്രചാരകരാകാൻ എഴുത്തുകാരെ കിട്ടില്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. ലിറ്ററേച്ചർ ഫെസ്റ്റിൽ ഇടത് എഴുത്തുകാരെ കുത്തിനിറക്കുകയാെണന്ന് അൽഫോൻസ് കണ്ണന്താനവും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനും ആേരാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.