കോവിഡ് കാലത്തെ സാഹിത്യ ചിന്തകൾ
text_fieldsജീവഭയമല്ല, ദൈവഭയം ഉള്ളവരാകുക -സി. രാധാകൃഷ്ണൻ
ഒരു കുഞ്ഞു വൈറസിനു മുന്നി ൽ ലോകം തോറ്റ കാലമാണിത്. ഒാരോന്നുവന്നിട്ടും നമ്മൾ ഒന്നും പഠിച്ചിട്ടില്ല. അതിനാൽ, ഇത് മനുഷ്യരെ പഠിപ്പിക്കാനുള്ള കാലവുമാണ്. നക്ഷത്രങ്ങളെ വരെ അമ്മാനമാടുന്നെന്ന അഹന്ത യായിരുന്നു മനുഷ്യർക്ക്. ആരുടെ മേലും കുതിരകയറാമെന്ന ചിന്തയും. അതിനുള്ള വലിയ ശിക്ഷ യായും ഇതിനെ കാണാം. എന്തു പറഞ്ഞാലും, സമയമില്ല എന്നായിരുന്നു പറച്ചിൽ. സത്യത്തിൽ സമയമി ല്ലാഞ്ഞിട്ടല്ല, ചെയ്യാൻ വയ്യാത്തതിന് ഒരു ന്യായീകരണം തേടൽ മാത്രമായിരുന്നു അത്. ഇപ് പോഴാകെട്ട, എന്തു ചെയ്താലും സമയം അധികം. ചെയ്യാനാകെട്ട, ഒന്നുമില്ലതാനും. ശത്രുതയും ചൂഷണവും നിർത്തി നല്ല മനുഷ്യരാകാൻ ഇത് പ്രേരണയായാൽ നല്ല കാര്യം.
ഇന്ന് എല്ലാവർക്കും ജീവഭയമാണ്. എന്നാൽ, എനിക്ക് ദൈവഭയമെന്ന വാക്കുപയോഗിക്കാനാണിഷ്ടം. അതിനാൽ എല്ലാവരും ദൈവഭയമുള്ളവരാകുക എന്നാണ് പറയാനുള്ളത്. അതുണ്ടായാൽത്തന്നെ മിക്കവാറും പ്രശ്നങ്ങൾക്ക് പരിഹാരമാകും. അതുപോലെ വിനയമുള്ളവരുമാകുക. അതേസമയം, ഒേട്ടറെ സാധാരണ മനുഷ്യർ കഷ്ടപ്പെടുന്നു എന്നത് ഹൃദയ വേദനയുണ്ടാക്കുന്ന കാര്യമാണ്. അവരുടെ പ്രയാസങ്ങൾ കുറയെട്ടയെന്നും ഇനിയും ആളുകൾ മരിച്ചു പോകാതിരിക്കെട്ടയെന്നും പ്രാർഥിക്കുന്നു. ഇൗ ലോക്ഡൗണിെൻറയും ക്വാറൻറീനിെൻറയും കാലത്ത് കുടുംബേത്താടൊപ്പം ഇരിക്കുന്നതിനൊപ്പം, നീട്ടിെവച്ചതും ബാക്കി െവച്ചതുമായ ജോലികൾ ചെയ്തുതീർക്കുകയും ചെയ്യുന്നു.
വീട്ടിലിരുന്നുള്ള സാമൂഹിക സേവന കാലം -വൈശാഖൻ
പുറത്തിറങ്ങാതെ, വീട്ടിൽത്തന്നെയിരുന്നും സാമൂഹിക സേവനം നടത്താനാകുന്ന കാലമാണിത്. വ്യക്തി ശുചിത്വം പരമാവധി പാലിച്ചും ആരോഗ്യപ്രവർത്തകരും പൊലീസുമൊക്കെ പറയുന്നത് അനുസരിച്ചും വീട്ടിലിരിക്കുക എന്നതാണത്. അതുപോലെ തന്നെ, നമുക്കുവേണ്ടി, മനുഷ്യർക്കുവേണ്ടി കഷ്ടപ്പെടുന്ന അവരോട് നന്ദിയുള്ളവരാകുക എന്നതും പ്രധാനമാണ്. എന്നാൽ, ചിലർ സർക്കാർ പറയുന്നതൊന്നും അനുസരിക്കാതെ പെരുമാറുന്നെന്നത് ദുഃഖകരമാണ്. അതിന് ബോധവത്കരണം ശക്തമാക്കണം. ഇപ്പോഴത്തെ അനുഭവവും അവസരവും ശ്രദ്ധിക്കാനും പഠിക്കാനും ശ്രമിക്കണം.
നമുക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് അതിനുള്ള ശക്തി ഉണ്ടാകെട്ടയെന്ന് ആഗ്രഹിക്കുന്നു. തളർച്ചയോ നിരാശയോ നമുക്ക് വേണ്ടതില്ല. നിരാശപ്പെടാൻ ഒന്നുമില്ല. ഇൗ മഹാമാരിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ശുഭപ്രതീക്ഷ തന്നെയാണുള്ളത്.വീട്ടിലിരിക്കുന്ന കാലം വ്യക്തിപരമായി നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. മുമ്പ് വായിക്കാൻ വിട്ടുപോയ പുസ്തകങ്ങൾ, ആഗ്രഹിച്ച് കരുതിെവച്ചിരുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്നു.
ജീവിതത്തിന് മാറ്റമൊന്നുമില്ല -ഗ്രേസി
വളരെക്കുറച്ച് പുറത്തിറങ്ങുകയും അത്യാവശ്യത്തിനു മാത്രം യാത്ര ചെയ്യുകയും ചെയ്യുന്നതാണ് എെൻറ സ്വഭാവം. അതുകൊണ്ടുതന്നെ, ഇൗ ലോക്ഡൗൺ കാലം വ്യക്തിപരമായി അത്രയൊന്നും ബാധിച്ചെന്ന് പറയാനാകില്ല. സമയം കിട്ടിയാൽ, ഒരു പുസ്തകവുമായി ഇരിക്കുക എന്നതാണ് പണ്ടേയുള്ള ശീലം. ആഹാരം ഇഷ്ടമുള്ളത് കിട്ടുന്നില്ലെന്ന് പറയാം.പിന്നെ, ഇൗ അടച്ചുപൂട്ടൽ വളരെ അത്യാവശ്യമുള്ള കാര്യമായതിനാൽ ഒഴിവാക്കാനും പറ്റുന്നതായിരുന്നില്ല. ഇൗ രോഗകാലത്ത് മറ്റു വഴികെളാന്നുമില്ലല്ലോ. രോഗത്തെ പ്രതിരോധിക്കാൻ ഇതുകൊണ്ടു മാത്രമേ കഴിയൂ.
അതുകൊണ്ട് അതിെൻറ ഗൗരവം ഉൾെക്കാള്ളുന്നു. എന്നാൽ, സമൂഹം അത്തരത്തിൽ അത് മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. അതുപോലെ തന്നെ, രോഗപ്രതിരോധത്തിന് ഹോമിയോ, ആയുർവേദ മരുന്നുകളും പരീക്ഷിച്ചുനോക്കേണ്ടതാണെന്ന അഭിപ്രായമുണ്ട്. ഹോമിയോയിലെ പ്രതിരോധ മരുന്ന് ഫലപ്രദമാണെന്ന് പലരും പറയുന്നു. മോഡേൺ മെഡിസിൻ എന്ന നിർബന്ധബുദ്ധി ആവശ്യമില്ലെന്നാണ് അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.