‘മീശ’ എന്ന നോവൽ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകില്ല - എം. മുകുന്ദൻ
text_fieldsപയ്യന്നൂർ: എസ്.ഹരീഷിന്റെ മീശ എന്ന നോവൽ ചരിത്രത്തിൽ നിന്നും മാഞ്ഞു പോകില്ലെന്നും പ്രസിദ്ധീകരിച്ച മൂന്നാമദ്ധ്യായം ചരിത്രത്തിൽ എക്കാലത്തും നിലനില്ക്കുമെന്നും എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു.വർഗ്ഗീയ വിരുദ്ധമായി ചിന്തിക്കുന്ന മനുഷ്യർ അത് എക്കാലവും കൊണ്ടു നടക്കും.പയ്യന്നൂരിൽ എതിർദിശമാസിക സംഘടിപ്പിച്ച പ്രതിമാസ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ഒരു പോലെ അപകടകാരികളാണ്.മഹാഭാരതത്തിന്റെ, രാമായണത്തിന്റെ, ഗംഗാനദിയുടെ, ഹിമാലയത്തിന്റെ മാത്രം ഇന്ത്യയെയാണ് ഹിന്ദു വർഗ്ഗീയ വാദികൾ ഉണ്ടാക്കുന്നത്. ദാരിദ്ര്യമുള്ള ഇന്ത്യയെ അവർ കാണുന്നില്ല.പശു ഒരു സാധു മൃഗമാണ് എന്നാണ് നാം ബാല്ല്യത്തിൽ സ്കൂളിൽ പഠിച്ചത്.ആ സാധു മൃഗത്തെ ഇന്ന് ക്രൂരതയുടെ പര്യായമാക്കിയിരിക്കുന്നു -എം.മുകുന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.