കുരീപ്പുഴക്കെതിരായ ആക്രമണം മതനിരപേക്ഷ കേരളത്തിെൻറ മുഖത്തേറ്റ മുറിവ്: എം.വി ജയരാജൻ
text_fieldsമലയാളത്തിെൻറ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആർ.എസ്.എസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി എം.വി ജയരാജൻ. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടുന്ന എഴുത്തുകാരെയും കലാകാരൻമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിക്കുന്ന ആർ.എസ്.എസ് രീതി കേരളത്തിലും എത്തിയത് ജാഗ്രതയോടെ കാണണമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇതിനെതിരെ മതനിരപേക്ഷ മനസ്സുകൾ ഒരുമിക്കണമെന്നും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുൾപ്പടെ രംഗത്തിറങ്ങണമെന്നും അഭ്യർത്ഥിക്കുന്നതായി ജയരാജൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
കവി കുരീപ്പുഴയ്ക്കുനേരെ നടന്ന ആർ.എസ്.എസ് ആക്രമണം,
മതനിരപേക്ഷ- സാക്ഷരകേരളത്തിന്റെ മുഖത്തേറ്റ മുറിവ്
===============================
മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആർ.എസ്.എസ് നടപടിയിൽ ശക്തിയായി പ്രതിഷേധിക്കുന്നു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടുന്ന എഴുത്തുകാരേയും, കലാകാരന്മാരേയും മാധ്യമപ്രവർത്തകയേയുമെല്ലാം ആക്രമിക്കുന്ന ആർ.എസ്.എസ് രീതി കേരളത്തിലും എത്തിയത് ജാഗ്രതയോടെ കാണണം. മുഖ്യമന്ത്രി പിണറായിയുടെ തലയെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത് ചന്ദൻ കുന്ദാവത്ത് എന്ന മലയാളിയല്ലാത്ത ആർ.എസ്.എസ്സുകാര നായിരുന്നുവെങ്കിൽ, സംവിധായകൻ കമലിനുനേരെ ഭീഷണി മുഴക്കിയത് കേരളത്തിലെ ആർ.എസ്.എസ്സുകാർ തന്നെയായിരുന്നു. ഇപ്പോൾ കവി കുരീപ്പുഴയെ ആക്രമിക്കുന്നയിടം വരെ അത് എത്തിനിൽക്കുന്നു.
മനുഷ്യ മനസ്സുകളെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിന് ആർ.എസ്.എസ്സിനും ബി.ജെ.പിക്കും ജാതി-മത-വിശ്വാസപരമായ ചൂഷണങ്ങൾ ആവശ്യമാണ്. അതാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മതനിരപേക്ഷതയ്ക്ക് മുറിവേൽപ്പിക്കുന്ന ആർ.എസ്.എസ് ശ്രമങ്ങൾ തുറന്നുകാണിക്കുന്നവരെ ഈ വർഗ്ഗീയ-ഫാസിസ്റ്റ് സംഘം ആക്രമിക്കുന്നത്. കേരളത്തിൽ ആർ.എസ്.എസ്-ബി.ജെ.പി യുടെ വർഗ്ഗീയകാർഡ് ക്ലച്ചുപിടിക്കില്ലെന്നത് ഇതിനോടകം ജനങ്ങൾ മനസ്സിലാക്കി കൊടുത്തതാണ്. മതനിരപേക്ഷ- സാക്ഷരകേരളത്തിന്റെ മുഖത്തേറ്റ മുറിവാണ് കവി കുരീപ്പുഴയ്ക്ക് നേരെനടന്ന ആക്രമണം. ഇതിനെതിരെ മതനിരപേക്ഷ മനസ്സുകൾ ഒരുമിക്കണമെന്നും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുൾപ്പടെ രംഗത്തിറങ്ങണമെന്നും അഭ്യർത്ഥിക്കുന്നു.
- എം.വി ജയരാജൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.