മാധ്യമം ‘ലിറ്റ് ഫെസ്റ്റ്’: കാമ്പസ് കാരവന്‍ തസ്രാക്കില്‍നിന്ന് പ്രയാണം തുടങ്ങി
text_fieldsപാലക്കാട്: കല്ലില്‍ പിറവികൊണ്ട ഇതിഹാസ കഥാപാത്രങ്ങളെ സാക്ഷിനിര്‍ത്തി തസ്രാക്കിലെ ഞാറ്റുപുര മുറ്റത്തുനിന്ന് ‘മാധ്യമം’ കാമ്പസ് കാരവന്‍ കലാജാഥക്ക് പ്രൗഢഗംഭീരമായ തുടക്കം.
മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ തിരൂരില്‍ നടക്കുന്ന മാധ്യമം ലിറ്റററി ഫെസ്റ്റിനോടനുബന്ധിച്ച് കാമ്പസുകളില്‍ പ്രയാണം നടത്തുന്ന കലാജാഥക്ക് ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍ ഫ്ളാഗ്ഓഫ് ചെയ്യുമ്പോള്‍ ഖസാക്കിന്‍െറ ഇതിഹാസമെന്ന വിഖ്യാത നോവലിന് തട്ടൊരുക്കിയ ഗ്രാമത്തിലെ നിരവധിപേര്‍ സ്ഥലത്തത്തെി.
ചങ്ങലക്ക് തന്നെ ഭ്രാന്ത് പിടിച്ച കാലത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട സാഹചര്യത്തില്‍ ‘ആവിഷ്കാരത്തിന്‍െറ ശബ്ദം’ ആശയത്തില്‍ നടക്കുന്ന ലിറ്റററി ഫെസ്റ്റിന് ഏറെ കാലിക പ്രസക്തിയുണ്ടെന്ന് ടി.ആര്‍. അജയന്‍ പറഞ്ഞു. മലയാളത്തില്‍ ആദ്യമായാണ് ഒരു ദിനപത്രം ഇത്തരത്തിലൊരു ലിറ്റററി ഫെസ്റ്റ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മാധ്യമം ജനറല്‍ മാനേജര്‍ (അഡ്മിന്‍) കളത്തില്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മാധ്യമം എഡിറ്റോറിയല്‍ റിലേഷന്‍ ഡയറക്ടര്‍ പി.കെ. പാറക്കടവ് ആമുഖപ്രഭാഷണം നടത്തി. മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ ടി.വി. ചന്ദ്രശേഖരന്‍, കോര്‍പറേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ കെ. ജുനൈസ്, മലപ്പുറം റീജനല്‍ മാനേജര്‍ കെ.വി. മൊയ്തീന്‍കുട്ടി, പരസ്യവിഭാഗം മാനേജര്‍ ടി.കെ. അബ്ദുല്‍ സമദ്, പ്രൊഡക്ഷന്‍ മാനേജര്‍ പി. സുരേന്ദ്രന്‍, അസി. പി.ആര്‍ മാനേജര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, സൗഹൃദ വേദി കണ്‍വീനര്‍ എം. സുലൈമാന്‍, സാഹിതി പാലക്കാട് ജില്ല സെക്രട്ടറി സിറാജ് കൊടുവായൂര്‍, പരിപാടിയുടെ പ്രായോജകരായ വസന്തം വെഡ്ഡിങ് കാസില്‍ ഡയറക്ടര്‍മാരായ കെ. സൈനുദ്ദീന്‍, പി. ബഷീര്‍, അഡ്രസ് മെന്‍സ് അപ്പാരല്‍ ഏരിയ മാനേജര്‍ പി. ജാബിര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വസന്തം വെഡ്ഡിങ് കാസില്‍ അവതരിപ്പിക്കുന്ന അഡ്രസ് കാമ്പസ് കാരവന്‍െറ ഹെല്‍ത്ത് പാര്‍ട്ണര്‍ നഹാസ് ഹോസ്പിറ്റല്‍ എന്‍. കെയറും ഗിഫ്റ്റ് പാര്‍ട്ണര്‍ ഫാന്‍റസി പാര്‍ക്കുമാണ്. തസ്രാക്കില്‍നിന്ന് ആരംഭിച്ച കാമ്പസ് കാരവന്‍ കലാജാഥക്ക് ആദ്യ സ്വീകരണം പാലക്കാട് ഗവ. വിക്ടോറിയ കോളജിലായിരുന്നു. പുതിയകാലത്തിന്‍െറ പ്രതിസന്ധികള്‍ വരച്ചിടുന്ന ‘ജീവിതം തന്നെ ആവിഷ്കാരം’ നാടകം കലാജാഥ അംഗങ്ങള്‍ അവതരിപ്പിച്ചു. പത്തിരിപ്പാല മൗണ്ട് സീന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജുകളും ജാഥക്ക് സ്വീകരണം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.