ഇനിയില്ല, ഫോർത്ത് എസ്റ്റേറ്റ്
text_fieldsകോഴിക്കോട്: രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഗുരുതര പ്രതിസന്ധിയിലാണെന്നും മാധ്യമപ്രവർത്തകരും മാധ്യമങ്ങളും നിശ്ശബ്ദത കൈവെടിയണമെന്നും മുതിർന്ന മാധ്യമപ്രവർത്തകർ. അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്നും അത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകരായ സഇൗദ് നഖ്വി, സാഗരിക ഘോഷ്, അക്ഷയ മുകുൾ എന്നിവർ അഭിപ്രായെപ്പട്ടു. മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറക്കുന്ന പ്രത്യേക പതിപ്പിന് അനുവദിച്ച അഭിമുഖ സംഭാഷണങ്ങളിലാണ് മൂന്നുപേരും തങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നത്.
‘
‘ഇന്ത്യയിലെ ഭരണസംവിധാനം തുർക്കിയിലേതുപോലെ വൺമാൻ റൂളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ഓരോ ദിവസവും ദുർബലമായിക്കൊണ്ടിരിക്കുന്നുവെന്നും സഇൗദ് നഖ്വി അഭിപ്രായപ്പെട്ടു. സർക്കാറിനെ ചോദ്യംചെയ്യുന്ന മാധ്യമപ്രവർത്തകർ പ്രാന്തവത്കരിക്കപ്പെടുകയും ജോലിവിടാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണെന്ന് സാഗരിക ഘോഷ് പറഞ്ഞു. ബദൽ മാധ്യമങ്ങൾ ഫോർത്ത് എസ്റ്റേറ്റിെൻറ നെടുംതൂണാകുന്ന കാലം വിദൂരമല്ലെന്ന് അക്ഷയ മുകുൾ വ്യക്തമാക്കി.പ്രമുഖ മാധ്യമപ്രവർത്തകരായ ഡോ. കെ. യാസീൻ അശ്റഫും ഹസനുൽ ബന്നയും നടത്തുന്ന വിശകലനങ്ങളും പ്രത്യേക പതിപ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.