ഹിറ്റ്ലറുടെ മെയ്ൻ കാഫിന് ഇപ്പോഴും ജർമനിയിൽ പ്രിയം
text_fields
ബെര്‍ലിന്‍: ജര്‍മനിയില്‍ പുന$പ്രസിദ്ധീകരിച്ച അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ ‘മെയ്ന്‍കാംഫി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രസാധകര്‍ അഭിപ്രായപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് മെയ്ന്‍ കാംഫ് ജര്‍മനിയില്‍ പുന$പ്രസിദ്ധീകരിക്കുന്നത്. 2016 ജനുവരിയില്‍ പുന$പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍െറ 85,000 കോപ്പിയാണ് ഇതിനോടകം വിറ്റുപോയതെന്ന് മ്യൂണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഹിസ്റ്ററി പറഞ്ഞു. എ
ന്നാല്‍, വലതുപക്ഷ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം നിലവില്‍ പാശ്ചാത്യ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന പ്രാമാണിക രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കെതിരായ വാദം പുസ്തകം ഉയര്‍ത്തിക്കൊണ്ടുവന്നതായി സ്ഥാപനം ചൂണ്ടിക്കാട്ടി.
ആദ്യം 4000 കോപ്പിയാണ് അച്ചടിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ആവശ്യക്കാര്‍ കൂടിവന്നതോടെ കോപ്പികളുടെ എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. പുസ്തകത്തിന്‍െറ ആറാമത്തെ പതിപ്പിന്‍െറ അച്ചടി തുടങ്ങാനിരിക്കുകയാണ്. നാസി പ്രസ്ഥാനത്തിന് തുടക്കമിട്ട ഹിറ്റ്ലറുടെ ആശയങ്ങളാണ് ‘മെയ്ന്‍ കാംഫി’ന്‍െറ ഉള്ളടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.