പുസ്തക പ്രകാശനത്തിന് ‘സാഹിത്യ പുത്രിമാർ’ VIDEO
text_fieldsകോഴിക്കോട്: മലയാളത്തിെൻറ പ്രിയപ്പെട്ട അഞ്ച് സാഹിത്യകാരന്മാരുടെ പെൺമക്കൾ പുസ്തകം പ്രകാശനം ചെയ്തത് ശ്രദ്ധേയമായി. തിക്കോടിയെൻറ മകൾ പുഷ്പ, വൈക്കം മുഹമ്മദ് ബഷീറിെൻറ മകൾ ഷാഹിന ബഷീർ, എസ്.കെ. പൊറ്റക്കാടിെൻറ മകൾ സുമിത്ര ജയപ്രകാശ്, കെ.എ. കൊടുങ്ങല്ലൂരിെൻറ മകൾ സെബുന്നിസ, പുനത്തിൽ കുഞ്ഞബ്ദുല്ലയുെട മകൾ നാസിമ പുനത്തിൽ എന്നിവർ ചേർന്ന് ‘മാധ്യമം’ സബ്എഡിറ്റർ പി. സക്കീർ ഹുസൈെൻറ ‘കടൽ കണ്ടതും കാട് വിളിച്ചതും കാറ്റ് പറഞ്ഞതും അറിയാത്ത മനുഷ്യരും ജീവിതവും’ പുസ്തകം പ്രകാശനം ചെയ്തു.
ചടങ്ങ് സാഹിത്യകാരൻ വി.ആർ. സുധീഷ് ഉദ്ഘാടനം െചയ്തു. വായനക്കാരനെ ചിന്തിപ്പിക്കുകയും അവന് മുമ്പിൽ വിസ്മയത്തിെൻറ കാണാലോകം തുറന്നുെവക്കുകയും െചയ്യുന്നുെവന്നതാണ് പുസ്തകത്തിെൻറ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. ഒ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. എൻ.പി. രാേജന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം.എ. ഗഫൂർ പുസ്തകം പരിചയപ്പെടുത്തി. ഡോ. എസ്.എസ്. ശബ്ന, മീന കുമാരി എന്നിവർ സംസാരിച്ചു. പി. സക്കീർ ഹുസൈൻ മറുപടി പ്രസംഗം നടത്തി. ഫാത്തിമ ഫസീല സ്വാഗതവും മനോജ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.