മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകൾക്ക് 4500 വർഷത്തെ പഴക്കം
text_fieldsബർലിൻ: ദ്രാവിഡ ഭാഷ കുടുംബത്തിലെ പ്രധാന ഭാഷകളായ കന്നഡ, മലയാളം, തമിഴ്, തെലുഗു ഭാഷകൾക്ക് 4500 വർഷത്തെ പഴക്കമുണ്ടെന്ന് പഠനം. ഇൗ ഭാഷകൾക്ക് സമ്പന്നമായ സാഹിത്യ പാരമ്പര്യവുമുണ്ട്. ദ്രാവിഡ ഭാഷ കുടുംബത്തിലെ 80ഒാളം ഭാഷകളും ഭാഷാഭേദങ്ങളും ദക്ഷിണ, മധ്യ ഇന്ത്യയിലെയും സമീപ രാജ്യങ്ങളിലെയും 22 കോടി ജനങ്ങളാണ് സംസാരിക്കുന്നത്. ദ്രാവിഡ ഭാഷകൾ മറ്റ് ഭാഷകളെയും കൂടുതൽ സ്വാധീനിച്ചിട്ടുണ്ട്.
ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സയൻസ് ഒാഫ് ഹ്യൂമൻ ഹിസ്റ്ററി, ഡെറാഡൂണിലെ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന തദ്ദേശവാസികളിൽ നിന്നാണ് ഗവേഷകർ നേരിട്ട് വിവരം ശേഖരിച്ചത്. ഭാഷാ ശാസ്ത്രത്തെയും പുരാവസ്തു ശാസ്ത്രത്തെയും കുറിച്ചുള്ള ഇൗ പഠനം റോയൽ സൊസൈറ്റി ഒാപൺ സയൻസ് മാസികയിലാണ് പ്രസിദ്ധീകരിച്ചത്.
സംസ്കൃതം എന്നപോലെ തമിഴും ലോകത്തിലെ പ്രാചീന ഭാഷകളിലൊന്നാണ്. എന്നാൽ, തമിഴിൽ ശിലാലിഖിതങ്ങൾ, കവിത, മത-മതനിരപേക്ഷ രേഖകൾ, ഗാനങ്ങൾ എന്നിവയിൽ പാരമ്പര്യവും ആധുനികവുമായ തുടർച്ചയുണ്ട്. ദ്രാവിഡന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവരാണ്. ഇന്തോ-ആര്യന്മാർ 3500 വർഷം മുമ്പ് എത്തുംമുമ്പ് അവർ ഇവിടെയുണ്ടായിരുന്നു. നേരത്തെ തന്നെ ദ്രാവിഡ ഭാഷകൾ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പ്രചരിച്ചിരുന്നുവെന്നും പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.