‘‘പണ്ട് ഞാൻ നിെൻറ വീട്ടിൽ വന്നാൽ സൗഹൃദം, ഇന്നത് മതസൗഹാർദ്ദം’’
text_fieldsസമൂഹത്തിെൻറ ഇന്നത്തെ അവസ്ഥ സംബന്ധിച്ച് ആശങ്കയോടെയുള്ള മമ്മൂട്ടിയുടെ വാക്കുകൾ ചേർത്ത് കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് തയാറാക്കിയ ലഘു കുറിപ്പ് വൈറലാവുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് വാട്സ് ആപ്പ് വഴി അയച്ച സന്ദേശം അദ്ദേഹത്തിെൻറ സുഹൃത്ത് ഹരിലാൽ രാജഗോപാൽ തെൻറ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെക്കുകയായ ിരുന്നു.
മനുഷ്യ ബന്ധങ്ങളിലും സൗഹൃദങ്ങളുടെ സ്വഭാവത്തിലും വന്ന മാറ്റങ്ങളാണ് മമ്മൂട്ടിയുടെ വാക്കുകളിൽ നിഴലിക്കുന്നത്. പ്രളയകാലത്ത് പ്രകൃതി തകർത്ത മതിൽക്കെട്ടുകൾ എത്ര പെെട്ടന്നാണ് നാം പണിതുയർത്തിയതെന്നും നമ്മുടെ നാട് ചെകുത്താെൻറ നാടായി മാറിയെന്നുമാണ് കുറിപ്പിനോട് വായനക്കാർ പ്രതികരിച്ചത്.
കുറിപ്പിെൻറ പൂർണരൂപം:
വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകൻ. ഉച്ചക്ക് ഷൂട്ടിങിെൻറ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടക്ക് നിശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:
‘‘സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ? ’’
‘‘അതെ.’’ ഞാൻ ഭാരപ്പെട്ട് പറഞ്ഞു.
ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർഥികളായി.
കനത്ത ഒരു മൂളലോടെ മമ്മൂക്ക കായൽപ്പരപ്പിലേക്കു നോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനു കീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്. എന്നെ നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മൂക്ക ചോദിച്ചു:
‘‘പണ്ടു ഞാൻ നിെൻറ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?’’
- ബാലചന്ദ്രൻ ചുള്ളിക്കാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.