മാൻ ബുക്കർ പ്രൈസ്: അരുന്ധതി പുറത്ത്
text_fieldsലണ്ടൻ: 2017ലെ മാൻ ബുക്കർ പ്രൈസ് പുരസ്കാരത്തിനു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയായി. ബ്രിട്ടനിലെയും അമേരിക്കയിലെയും എഴുത്തുകാർ ആധിപത്യം നേടിയ പട്ടികയിൽ ഇന്ന് ഇന്ത്യൻ പ്രതീക്ഷയായ അരുന്ധതി റോയ് പുറത്തായി. 1997ൽ അരുന്ധതിയുടെ ‘ദ ഗോഡ് ഒാഫ് സ്മാൾ തിങ്സ്’ മാൻ ബുക്കർ പ്രൈസ് സ്വന്തമാക്കിയിരുന്നു.
അവരുടെ ഏറ്റവും പുതിയ നോവൽ ‘ദ മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് ആണ്’ ആണ് പുരസ്കാരത്തിന് പരിഗണിച്ചിരുന്നത്. അമേരിക്കയിലെ പോൾ ഒാസ്റ്റർ (4321), എമിലി ഫ്രിഡ്ലൻറ് (ഹിസ്റ്ററി ഒാഫ് വൂൾഫ്), ജോർജ് സാൻഡേഴ്സ് (ലിങ്കൺ ഇൻ ദ ബർദോ), ഫിയോണ മൊസ്ലി (എൽമറ്റ്), അലി സ്മിത് (ഒാട്ടം), പാക് നോവലിസ്റ്റ് മുഹ്സിൻ ഹാമിദ് (എക്സിറ്റ് വെസ്റ്റ്), എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ച എഴുത്തുകാർ.
മൂന്നു വനിതകളും പുരുഷന്മാരുമടങ്ങുന്ന ഇൗ ആറുപേരിൽനിന്നാണ് ജേതാവിനെ കണ്ടെത്തുക. ഒക്ടോബർ 17നാണ് വിജയിയെ പ്രഖ്യാപിക്കുക. ഇന്ത്യക്കാരായ സൽമാൻ റുഷ്ദിയും അരവിന്ദ് അഡിഗയും പുരസ്കാരം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.