ഈ സർക്കാർ തടവറയിലാകുന്ന ദിവസം വരും -അരുന്ധതി റോയി
text_fieldsന്യൂഡൽഹി: നാമെല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍, നമ്മളെ എല്ലാവരെയും പാര്‍പ്പിക്കാന്‍ കഴിയുന്നത്ര വലിയ തടവറ നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് എഴുത്തുകാരി അരുന്ധതി റോയി. ഈ സർക്കാർ തടവറയിലാകുന്ന ഒരു ദിവസം വരും. അ ന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടും. അതുവരെ പിന്നോട്ട് പോകില്ലെന്നും അരുന്ധതി പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ജ ാമിഅ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. അറിയപ്പെടുന്ന സര്‍വകലാശാലകളിലൊന്നായ ജാമിഅയിൽ ആരെയും ഞെട്ടിക്കുന്ന ക്രൂരതയാണ് സമീപകാലത്ത് അരങ്ങേറിയത്.
രാജ്യവ്യാപകമായി പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ഇളകിമറിയുമ്പോഴാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ജാമിഅയില്‍ പൊലീസ് നരനായാട്ടുണ്ടായത്. എൻ.ആർ.സിയെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പൗരത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടരുതെന്നും പൊതുജനങ്ങളോട് പലതവണയായി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍, പൗരത്വ ഭേദഗതി നിയമം അയല്‍ രാജ്യങ്ങളിലെ മതപരമായ പീഡനം അനുഭവിക്കുന്ന അമുസ്‍ലിംകള്‍ക്ക് മാത്രമേ പൗരത്വം നൽകൂ എന്ന് പറയുന്നു.
തടങ്കൽ പാളയങ്ങൾ നിലവിലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അവകാശപ്പെട്ടെങ്കിലും ഈ വാദം അനായാസമായാണ് പ്രതിപക്ഷവും സമൂഹ മാധ്യമവും പൊളിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. ജാമിഅ സർവകലാശാല കാമ്പസിെൻറ ഏഴാം നമ്പർ ഗേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് ദിവസവും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.