Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2017 5:05 PM GMT Updated On
date_range 29 May 2017 5:05 PM GMTദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസി’ന്റെ ആദ്യപ്രതി അരുന്ധതിയുടെ കൈകളിൽ
text_fieldsbookmark_border
ന്യൂ ഡല്‍ഹി: അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസി’ന്റെ ആദ്യ പ്രതി എഴുത്തുകാരിയുടെ കൈകളിൽ. അരുന്ധതി റോയി പുസ്തകത്തിന്റെ പ്രതിയുമായി നില്ക്കുന്ന ചിത്രത്തോടെ, പെന്ഗ്വിന് റാൻഡം ഹൗസ് എഡിറ്റര്‍ ഇന്‍ ചീഫ് മേരു ഗോഖലെയാണ് ഈ വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
‘ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്’ എന്ന ഒരേയൊരു നോവലിലൂടെ തന്നെ അരുന്ധതി റോയി എന്ന എഴുത്തുകാരി ലോകശ്രദ്ധ നേടിയിരുന്നു. ആദ്യ നോവലിറങ്ങിയതിനു ഇരുപതു വര്ഷങ്ങള്ക്കപ്പുറമാണ് റോയിയുടെ രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നത്.യു.കെയിലെ ഹാമിഷ് ഹാമില്റ്റന്, പെന്ഗ്വിന് ഇന്ത്യ എന്നിവരാണ് പുതിയ നോവലിന്റെ പ്രസാധകര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story