മോദിയുടെ ജീവിത പുസ്തകം പുറത്തിറക്കി
text_fieldsവാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ജീവിതം പറയുന്ന പുസ്തകം ‘ദ മേക്കിങ് ഒാഫ് െലജൻഡ്’ യു.എസിൽ പുറത്തിറങ്ങി. േമാദിയുടെ യാത്രകൾ, പോരാട്ടങ്ങൾ, 2014ൽ തെൻറ ഒാഫിസിൽ ചുമതലയേറ്റതുമുതലുള്ള പ്രാരംഭപ്രവർത്തനങ്ങൾ എല്ലാം ഉൾകൊള്ളുന്നതാണ് പുസ്തകം. മോദിയുടെ ചിത്രങ്ങളും എഴുത്തുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ.ജി.ഒ ആയ സുലഭ് ഇൻറർനാഷനലിെൻറ സ്ഥാപകൻ ബിന്ദേശ്വർ പഥക് ആണ് പുസ്തകം എഴുതിയത്.
യു.എസ് കോൺഗ്രസ് അംഗങ്ങളായ എച്ച്. മോർഗൻ ഗ്രിഫിത്ത്, തോമസ് എ. ഗാരറ്റ്, ബാർബറ കോംസ്റ്റോക്ക്, ടെഡ് യോഹോ, ആമി ബേര എന്നിവർക്കാണ് ഇത് സമ്മാനിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഏഷ്യൻ അമേരിക്കൻ അഡ്വൈസറി കമ്മിറ്റിയിലെ അംഗമായ മാറ്റ് ആമെസ്, യു.എസിലെ ബി.ജെ.പിയുടെ ഒാവർസീസ് ഫ്രണ്ട്സ് സംഘടന ഭാരവാഹി പുനിത് അഹ്ലുവാലിയ, അഡാപ പ്രസാദ് എന്നിവർ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.