ശബരിമല സമരം കേരളത്തെ പിന്നോട്ടടിപ്പിക്കുന്നത്- എം.ടി
text_fieldsകോഴിക്കോട്: ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ കേരളത്തെ ഒരു നൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ. നവോത്ഥാനത്തിലൂടെ പുത്തൻ സാംസ്കാരിക മഹിമ ആർജിച്ച കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശബരിമല വിഷയത്തിൽ എം.ടി നിലപാട് വ്യക്തമാക്കിയത്.
സ്ത്രീപ്രവേശനം ആകാമെന്ന കോടതിവിധിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം. ഇത് പിന്നോട്ടുപോകലാണ്. ‘ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്ക സമ്മതം രാജൻ’ എന്ന‌് ആശാൻ എഴുതിയതാണ് സമരം നടത്തുന്നവരെ ഒാർമിപ്പിക്കാനുള്ളത്. ചരിത്രം മനസിലാക്കാത്തവരാണ് ശബരിമല സമരത്തിന് പിന്നിലുള്ളതെന്നും എം.ടി പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തെയും ഇത്തരത്തിൽ ഒരു വിഭാഗം എതിർത്തിരുന്നുവെന്ന കാര്യവും എം.ടി ഒാർമിപ്പിച്ചു. സ്ത്രീയോ എതെങ്കിലും ജാതിക്കാരനോ കടന്നുവന്നാൽ ഇല്ലാതാകുന്നതല്ല ദൈവിക ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.