മൂർത്തീദേവി പുരസ്കാരം ജയ് ഗോസ്വാമിക്ക്
text_fieldsന്യൂഡൽഹി: 2017ലെ മൂർത്തീദേവി പുരസ്കാരം ബംഗാളി കവി ജയ് ഗോസ്വാമിക്ക്. ഭാരതീയ ജ്ഞാനപീഠ സമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരത്തിനർഹനാകുന്ന ആദ്യ ബംഗാളി കവിയാണ് ഇദ്ദേഹം. ‘ദു ദൊന്ദോ പൊവാര മാത്രോ’ എന്ന കവിതസമാഹാരത്തിനാണ് നാലു ലക്ഷം രൂപയും ഫലകവും സരസ്വതി പ്രതിമയുമടങ്ങുന്ന പുരസ്കാരം. ആത്മകഥാംശമുള്ള കൃതിയാണ് ദു ദൊന്ദോ പൊവാര മാത്രോ.
സാഹിത്യകാരനായ സത്യവ്രത് ശാസ്ത്രി അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിർണയിച്ചത്. 1954 നവംബർ 10ന് ജനിച്ച ഗോസ്വാമി അക്രമം, യുദ്ധം, വംശഹത്യ തുടങ്ങിയവക്കെതിരെ കവിതകളിലൂടെ ശബ്ദമുയർത്തിയിട്ടുണ്ട്. ഒരു നോവലും ഉപന്യാസ സമാഹാരങ്ങളുമുൾപ്പെടെ 50ലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഭാഷകളിലോ ഇംഗ്ലീഷിലോ എഴുതിയ കൃതികളാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.