എന്റേത് ഭാരതീയ സാഹിത്യവഴി –അക്കിത്തം
text_fieldsആനക്കര (പാലക്കാട്): ജ്ഞാനപീഠം പുരസ്കാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അക്കിത്തം അച്യു തൻ നമ്പൂതിരി. പുരസ്കാര നേട്ടത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ‘‘മലയാളത്തില്‍ എന്നേക്കാള്‍ വലിയ കവികള്‍ ഉണ്ടായിട്ടുണ്ട്. മഹാക വി ഇടശ്ശേരി, വൈലോപ്പിള്ളി, വി.ടി അവരൊക്കെ എന്നേക്കാള്‍ വലിയവരാണ്. ഇടശ്ശേരി എന്നെ പഠിപ്പിച്ചത് സാഹിത്യം എന്നുപറഞ്ഞാല്‍ ജീവിതത്തിലെ കണ്ണീരിെൻറ അന്വേഷണം ആെണന്നതാണ്. എന്നാല്‍, അവര്‍ക്കൊന്നും കിട്ടാത്ത ഒരു പ്രശസ്തി എനിക്ക് കിട്ടി. ആയുസ്സിെൻറ ശക്തിയാവാം പുരസ്കാരം ലഭിക്കാൻ കാരണം.
ഭാരതീയ സംസ്കാരവുമായി ബന്ധപ്പെട്ട സാഹിത്യവഴിയാണ് എേൻറത്. അതുമായി ബന്ധപ്പെട്ട എല്ലാവരും ഇതില്‍ സന്തോഷിക്കുന്നുെണ്ടന്ന് എനിക്കറിയാം. ഞാനീ പൊന്നാനി ഭാഗത്ത് എഴുതിനടന്നിരുന്ന ഒരാളാണ്. ഇതെല്ലാം ശ്രദ്ധിക്കുകയും അതേകുറിച്ച് എഴുതുകയും ചെയ്തിരുന്ന ലീലാവതി ടീച്ചര്‍, ശങ്കുണ്ണിനായര്, അച്യുതന്, ശങ്കരന്, അച്യുതനുണ്ണി, ആത്മാരാമന്, വസന്തന്...അവരൊക്കെ എന്നേക്കാള്‍ സന്തോഷത്തിലാണ്.
അതുപോലെതന്നെ എെൻറ കുറിപ്പുകള്‍ മറ്റുഭാഷകളിലേക്ക് വിവര്‍ത്തനം നടത്താന്‍ ഒരുപാട് പേര് പണിയെടുത്തു. ചൗഹാൻ, ഹരിഹരനുണ്ണിത്താന്‍, ആര്‍സു, പണിക്കര്‍ എന്നിവരെയും എനിക്ക് മറക്കാന്‍ കഴിയില്ല’’. -അക്കിത്തം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.