Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 3:44 PM IST Updated On
date_range 25 July 2017 3:44 PM IST'ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്' അദ്ഭുതപ്പെടുത്തുന്നു: എൻ.എസ് മാധവൻ
text_fieldsbookmark_border
അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സിന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍റെ അഭിനന്ദനം. അരുന്ധതിയുടെ രചനാപാടവത്തെ ട്വിറ്ററിലൂടെയാണ് മാധവൻ പ്രശംസിച്ചത്.
സര്‍ഗാത്മകതയുടെ ഈ പ്രക്രിയ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഞാന്‍. മഴത്തുള്ളിക്ക് രണ്ട് പതിറ്റാണ്ടിനുശേഷവും മരുഭൂമിയില്‍ വീണ വിത്തിന് ജീവന്‍ പകരാനാവുന്നതുപോലെയാണത്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ആദ്യ നോവലായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് പ്രസിദ്ധീകൃതമായി ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങുന്നത്. ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story