എഴുത്തിന്‍െറ രാഷ്ട്രീയം പുതുതലമുറ പ്രഖ്യാപിക്കുന്നു
text_fieldsതിരൂര്‍: പുതുതലമുറയുടെ എഴുത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് സ്ഥാനമില്ളേ? എഴുത്തിന്‍െറ വഴികളില്‍ പുതുതലമുറ ചിന്തിക്കുന്നതും ആവിഷ്കരിക്കുന്നതും എന്താണ്? മാര്‍ച്ച് നാലിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ അരങ്ങുണരുന്ന മാധ്യമം ലിറ്റററി ഫെസ്റ്റില്‍ പുത്തന്‍ തലമുറയുടെ എഴുത്തിലെ രാഷ്ട്രീയം ചര്‍ച്ചയാവുന്നു.
ശനിയാഴ്ച ഉച്ചക്ക് മൂന്നു മുതല്‍ 5.30 വരെ രണ്ടാമത്തെ വേദിയായ ‘പൊന്നാനിക്കളരി’യില്‍ നടക്കുന്ന ചര്‍ച്ചയില്‍ അംബികാസുതന്‍ മങ്ങാട്, ഡോ. സി. ഗണേഷ്, അര്‍ഷദ് ബത്തേരി, എം.ബി. മനോജ്, വി.എച്ച്. നിഷാദ്, വിനോയ് തോമസ്, ലിജിഷ എ.ടി, എസ്. കലേഷ് എന്നിവര്‍ പങ്കെടുക്കും.
മലയാളത്തിലെ പ്രമുഖ കവികളെ പങ്കെടുപ്പിക്കുന്ന കവിയരങ്ങ് വൈകീട്ട് നാലു മുതല്‍ ആറു വരെ മൂന്നാമത്തെ വേദിയായ ‘തസ്രാക്കി’ല്‍ അരങ്ങേറും. കുരീപ്പുഴ ശ്രീകുമാര്‍, ഇ.കെ.എം. പന്നൂര്‍, പി.പി. രാമചന്ദ്രന്‍, ഒ.പി. സുരേഷ്, മണമ്പൂര്‍ രാജന്‍ ബാബു, വി.പി. ഷൗക്കത്തലി, വീരാന്‍കുട്ടി, പി.എ. നാസിമുദ്ദീന്‍, ആര്യ ഗോപി, ഗിരിജ പി. പാതേക്കര, കെ.ടി. സൂപ്പി, സുഷമ ബിന്ദു, പി.പി. റഫീന എന്നിവര്‍ പങ്കെടുക്കും.
പ്രധാനവേദിയായ ‘തലയോലപ്പറമ്പി’ല്‍ ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ എന്ന ഫെസ്റ്റ് പ്രമേയത്തില്‍ വൈകീട്ട് ആറു മുതല്‍ 8.30 വരെ ചര്‍ച്ച നടക്കും. സച്ചിദാനന്ദന്‍, സേതു, മനു ചക്രവര്‍ത്തി, ടി.ഡി. രാമകൃഷ്ണന്‍, കല്‍പറ്റ നാരായണന്‍, സുനില്‍ പി. ഇളയിടം, ഡോ. യാസീന്‍ അശ്റഫ്, കൂട്ടില്‍ മുഹമ്മദലി എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. പ്രതിനിധികള്‍ക്കുള്ള പ്രത്യേക രജിസ്ട്രേഷന്‍ മാധ്യമം ഓണ്‍ലൈനില്‍ (www.madhyamam.com) പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.