വധശിക്ഷയല്ല, സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം –തസ്ലീമ നസ്റീൻ
text_fieldsകോഴിക്കോട്: പിഞ്ചുകുട്ടികളെയടക്കം മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ നൽകുകയല്ല, സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുകയാണ് േവണ്ടതെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീൻ. ബലാത്സംഗം എന്നത് ലൈംഗികമായ പ്രവൃത്തിയല്ലെന്നും വിഷലിപ്തമായ ആണത്തത്തിെൻറ പ്രതിഫലനമാണെന്നും തസ്ലീമ പറഞ്ഞു. പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച, തസ്ലീമയുടെ മൂന്നാമത്തെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയായ ‘സ്പ്ലിറ്റ് എ ലൈഫി’െൻറ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്കെതിരായ പീഡനം തടയുന്ന ആയുധമല്ല വധശിക്ഷ. എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പീഡകർക്ക് നന്നാവാനുള്ള അവസരം നൽകണം. സമൂഹമാണ് പീഡകവീരന്മാരെ സൃഷ്ടിക്കുന്നത്. മാനവികതയാകണം എല്ലാവരുടെയും മതമെന്ന് തസ്ലീമ പറഞ്ഞു. ‘‘എെൻറ നാല് ആത്മകഥകൾ ബംഗ്ലാദേശിൽ നിരോധിച്ചു. എന്നാൽ, ആ പുസ്തകങ്ങൾ ഇൻറർനെറ്റിൽ എല്ലാവരും വായിക്കുന്നു. അതിനാൽ ഇത്തരം നിരോധനങ്ങൾക്ക് അർഥമില്ല. ഇഷ്ടമില്ലാത്തവർ വായിക്കേണ്ടതില്ല. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിൽ പ്രധാനമാണ്’’ -തസ്ലീമ പറഞ്ഞു. ഹൈലൈറ്റ് മാളിൽ ഡി.സി ബുക്സ് സംഘടിപ്പിച്ച ചടങ്ങിൽ ടി.പി. രാജീവനിൽനിന്ന് എ.കെ. അബ്ദുൽ ഹക്കീം പുസ്തകം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.