ലൈംഗിക അപവാദം; ഇത്തവണ സാഹിത്യ നോബൽ ഇല്ല
text_fieldsകോപൻഹേഗൻ: സ്വീഡിഷ് അക്കാദമിയുമായി ബന്ധപ്പെട്ട ലൈംഗിക, സാമ്പത്തിക വിവാദത്തെത്തുടർന്ന് 2018ലെ സാഹിത്യ നൊബേൽ പുരസ്കാര പ്രഖ്യാപനം നീട്ടിവെക്കാൻ തീരുമാനം. 2018, 2019 വർഷങ്ങളിലെ പുരസ്കാരം അടുത്തവർഷമാകും നൽകുകയെന്ന് ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലൂടെ അക്കാദമി അറിയിച്ചു. വിവാദം അക്കാദമിയുടെ യശസ്സിനും വിശ്വാസ്യതക്കും ഭംഗമുണ്ടാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം നീട്ടിവെക്കുന്നത്. 230 വർഷത്തെ അക്കാദമിയുടെ ചരിത്രത്തിൽ രണ്ടാമത്തെ തവണയാണ് സാഹിത്യ നൊബേൽ പുരസ്കാര പ്രഖ്യാപനം നീട്ടിവെക്കുന്നത്. രണ്ടാം ലോക യുദ്ധകാലത്ത്, 1943ലാണ് മുമ്പ് പുരസ്കാരം നൽകാതിരുന്നത്.
നൊബേൽ സമ്മാന നിർണയ സമിതി അംഗവും എഴുത്തുകാരിയുമായ കാതറിന ഫ്രോസ്റ്റൈൻസണിെൻറ ഭർത്താവ് ഴാങ് ക്ലോദ് ആർനോൾട്ടിെൻറ പേരിലുയർന്ന ലൈംഗികാരോപണമാണ് അക്കാദമിയെയും പുരസ്കാര പ്രഖ്യാപനത്തെയും വിവാദത്തിലാക്കിയത്.
ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയിനെതിരെ നടിമാർ ലൈംഗികാരോപണം ഉന്നയിച്ചതിനുപിറകെ തുടങ്ങിയ ‘മി ടൂ’ പ്രചാരണത്തിെൻറ ചുവടുപിടിച്ച്, 18 സ്ത്രീകളാണ് കഴിഞ്ഞ നവംബറിൽ ഫ്രഞ്ച് ഫോേട്ടാഗ്രാഫറായ ആർനോൾട്ടിനെതിരെ രംഗത്തുവന്നത്. തങ്ങളെ ആർനോൾട്ട് ലൈംഗികമായി ഉപയോഗിച്ചത് പാരിസിലെയും സ്റ്റോക് ഹോമിലെയും സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽെവച്ചായിരുന്നുവെന്നായിരുന്നു പരാതി. അക്കാദമിയുടെ ഒരു പരിപാടിയിൽ തന്നോട് ആർനോൾട്ട് അപമര്യാദയായി പെരുമാറിയെന്ന സ്വീഡനിലെ വിക്ടോറിയ രാജകുമാരിയുടെ ആരോപണം പ്രതിസന്ധി രൂക്ഷമാക്കി. ആരോപണം ആർനോൾട്ട് നിഷേധിച്ചിരുന്നു.
ഇതിനിടെ, ആർനോൾട്ടും കാതറിനയും നടത്തുന്ന സാംസ്കാരിക കേന്ദ്രമായ കൾചർപ്ലാറ്റ്സ് ഫോറത്തിന് സഹായധനം നൽകിയെന്ന ആരോപണവും അക്കാദമിക്കെതിരെ ഉയർന്നു. വിവാദം മൂർച്ഛിച്ചപ്പോൾ അക്കാദമി സ്ഥിരം സെക്രട്ടറി സാറ ഡാനിയസ് കൾചർപ്ലാറ്റ്സ് ഫോറവും അക്കാദമിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഡാനിയസ് അടക്കം ആറ് അംഗങ്ങൾ സ്ഥാനമൊഴിയുകയും ചെയ്തു. എന്നാൽ, ആരോപണത്തിെൻറ പേരിൽ ആർനോൾട്ടിെൻറ ഭാര്യ കാതറിനയെ സമിതിയിൽനിന്ന് പുറത്താക്കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി വോെട്ടടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു.
ലൈംഗിക, സാമ്പത്തിക ആരോപണങ്ങളെത്തുടർന്ന് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കാനാവാത്ത സാഹചര്യമാണെന്ന് സ്റ്റോക് ഹോമിൽ ചേർന്ന പ്രതിവാര യോഗത്തിൽ അക്കാദമി സെക്രട്ടറി ആേൻറഴ്സ് ഒൽസൻ ചൂണ്ടിക്കാട്ടി. വിശ്വാസ്യത വീണ്ടെടുത്തശേഷം പുരസ്കാരം പ്രഖ്യാപിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.