ഭീതിവത്കരണത്തിന്റെ പേരിൽ എഴുത്തുകാർ പിൻവലിയുന്നത് ഖേദകരം -സേതു
text_fieldsകൊടുങ്ങല്ലൂർ: ഭീതിവത്കരണത്തിെൻറ പേരിൽ എഴുത്തുകാർ പിൻവലിയുന്നത് ഖേദകരമെന്ന് നോവലിസ്റ്റ് സേതു. ഹരീഷിെൻറ ‘മീശ’എന്ന നോവൽ പിൻവലിച്ചത് ഉൾപ്പെടെ സമാനമായ അവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എഴുത്തുകാർ നേരിടുന്ന പ്രതിസന്ധി നിരാശാജനകമാണെന്നും അഭിപ്രായപ്പെട്ടു. സമസ്ത കേരള സാഹിത്യപരിഷത്തിെൻറ ത്രിദിന കഥാ ക്യാമ്പിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ എഴുത്തുകാരിൽ ഡോണിഗറുടെ ഗവേഷണ ഗ്രന്ഥം ഡൽഹിയിൽ കത്തിച്ചതും, പെരുമാൾ മുരുകെൻറ എഴുത്ത് നിറുത്തിച്ചതും ഹരീഷിനെ പിന്തുടരുന്ന അതേ ശക്തികളാണ്. ഇതിന് പിറകിൽ മുൻകൂട്ടിയുള്ള അജണ്ടയുണ്ട്. പുസ്തകങ്ങൾ നിരീക്ഷിക്കാൻ ഇൗ ശക്തികൾ പ്രത്യേകം ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരോട് വിയോജിക്കുന്നതിന് പകരം അവരുടെ വീട്ടുകാരെയും ബന്ധുക്കളെയും അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുന്ന ശൈലി ഈ സംഘം സ്വീകരിക്കുന്നതായും സേതുചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.