ബൽറാമിനെ വിമർശിച്ച് സാറാ ജോസഫും എൻ.എസ്.മാധവനും
text_fieldsതൃശൂർ: എ.കെ.ജിക്കെതിരെ പരാമർശത്തിൽ വി.ടി. ബൽറാമിനെ വിമർശിച്ച് സാറാ ജോസഫും എൻ.എസ്. മാധവനും. വ്യാഖ്യാനിച്ച് വഷളാക്കിയ അറുവഷളന്‍ പ്രസ്താവന അന്തസ്സായി പിന്‍വലിക്കാതെ നാടു മുഴുവന്‍ ഇട്ടലക്കി കൂടുതല്‍ അപഹാസ്യനാകുന്നത് എന്തിനെന്ന് സാറാ ജോസഫ് ചോദിച്ചു. ബൽറാമിനെ കല്ലെറിയുന്നത് മോശം കാര്യമാണെന്നും സൈബർ സങ്കേതമുപയോഗിച്ച് കഴിയും വിധം ആക്രമിക്കുകയാണ് വേണ്ടതെന്നും എൻ.എസ്. മാധവൻ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലാണ് സാറാ ജോസഫും എൻ.എസ്. മാധവനും അഭിപ്രായം രേഖപ്പെടുത്തിയത്. എ.കെ.ജി വിവാഹിതനായി വര്‍ഷങ്ങള്‍ക്കു ശേഷം 1963ൽ തെൻറ വിവാഹം നടക്കുമ്പോൾ പതിനഞ്ചര വയസ്സാണ് പ്രായമെന്ന് സാറാ ജോസഫ് ചൂണ്ടിക്കാട്ടുന്നു. മാധവിക്കുട്ടിയുടെ വിവാഹം 15ാം വയസ്സിലാണ്. ബല്റാമിെൻറ മുന്‍ തലമുറകളിലും കാണും പന്ത്രണ്ടും പതിനഞ്ചും വയസ്സിൽ വിവാഹിതരായ പെണ്‍കുട്ടികള്‍. പത്തും പതിനഞ്ചും പെറ്റുകൂട്ടിയ പേറ്റു യന്ത്രങ്ങൾ.
ഇപ്പോഴും നടക്കുന്നുണ്ട് ഇതൊക്കെ. ഈയടുത്ത കാലത്തല്ലേ ബോധം തെളിഞ്ഞിട്ടുള്ളൂവെന്നും സാറാ ജോസഫ് വിമർശിക്കുന്നു. അസഹിഷ്ണുത സംഘികളുടെ കുത്തകയൊന്നുമല്ലെന്നും വേണ്ടിവന്നാല്‍ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കാനും കഴിയുമെന്ന് സിവിക് ചന്ദ്രന് ബോധ്യമായല്ലോ അല്ലേ? എന്നും സാറാ ജോസഫ് പരിഹസിക്കുന്നു. ഫേസ്ബുക്കിൽ ജീവിക്കുന്ന ജീവിയായ വി.ടി. ബൽറാമിനെ കല്ലെറിയുന്നത് മോശം ആശയമാെണന്നും ബൽറാം പറഞ്ഞതിന് സൈബർ സങ്കേതങ്ങൾ ഉപയോഗിച്ച് കഴിയും വിധമെല്ലാം ആക്രമിക്കുകയാണ് വേണ്ടതെന്നും എൻ.എസ്. മാധവൻ അഭിപ്രായപ്പെടുന്നു. കല്ലെറിയുക എന്നത് മോശവും അതൊരു ഭീകര കാര്യവുമാണ്. അപലപിക്കപ്പെേടണ്ട ക്രിമിനൽ പ്രവർത്തനം.
അതുകൊണ്ട് കീ ബോർഡിൽ വിരൽ ഉപയോഗിച്ച് അയാൾക്കെതിരെ ആക്രമണം നടത്തണമെന്നും എൻ.എസ് ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. എ.കെ.ജിക്കെതിരായ പരാമർശത്തിൽ നേരത്തെയും എൻ.എസ്. മാധവൻ ബൽറാമിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.