സ്ത്രീകളും യുവാക്കളും മലയാള സിനിമയെ മാറ്റിമറിക്കും: എൻ. എസ് മാധവൻ
text_fieldsകൊച്ചി: മലയാള സിനിമയെ സ്ത്രീകളും യുവാക്കളും ചേര്‍ന്ന് വിപ്ലവം നടത്തി മാറ്റിമറിക്കുമെന്ന് എഴുത്തുകാരന്‍ എൻ.എസ് മാധവന്‍. ഫ്രഞ്ച് വിപ്ളവത്തെ ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് എൻ.എസ് മാധവൻ പ്രതികരിച്ചത്. മലയാള സിനിമ ഇപ്പോൾ ഓർമിപ്പിക്കുന്നത് 1789ലെ ഫ്രാന്‍സിനെയാണ്.
സ്ത്രീകളും യുവാക്കളും അസ്വസ്ഥരും അമര്‍ഷമുള്ളവരുമാണ്. അവര്‍ പഴയ സമ്പ്രദായത്തെ പൊളിച്ചുമാറ്റുമെന്നും എൻ. എസ് മാധവന്‍ പറഞ്ഞു. യുവസംവിധായരായ അന്‍വര്‍ റഷീദിനും അമല്‍ നീരദിനും ഏര്‍പെടുത്തിയ അപ്രഖ്യാപിത വിലക്കിനെക്കുറിച്ചുള്ള വാര്‍ത്തയുടെ ലിങ്കും ചേര്‍ത്തിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി എൻ. എസ് മാധവന്‍ രംഗത്തെത്തിയിരുന്നു. പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്നാണ് ട്വിറ്ററില്‍ മാധവന്‍ അമ്മയെ പരിഹസിച്ചത്. അമ്മയെന്നാല്‍ 'അസോസിയേഷന്‍ ഓഫ് മണി മാഡ് മെയ്ല്‍ ആക്ടേഴ്സ്' എന്നാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.