ഒാൾഗ ടോകാർചുകിന് മാൻ ബുക്കർ പുരസ്കാരം
text_fieldsലണ്ടൻ: ഇൗ വർഷത്തെ വിഖ്യാത മാൻ ബുക്കർ പുരസ്കാരത്തിന് പോളിഷ് എഴുത്തുകാരി ഒാൾഗ ടോകാർചുക് അർഹയായി. മാൻ ബുക്കർ ലഭിക്കുന്ന ആദ്യ പോളിഷ് എഴുത്തുകാരിയാണ് ഒാൾഗ. ഒരേസമയം രണ്ട് സങ്കീർണ യാത്രകൾ വിളക്കിച്ചേർത്ത ഫ്ലൈറ്റ്സ് എന്ന നോവലിനാണ് സമ്മാനം ലഭിച്ചത്. നർമരസമുള്ളതും ശക്തവുമായ പ്രമേയമാണ് ഇൗ നോവൽ കൈകാര്യം ചെയ്യുന്നതെന്ന് നിരൂപകർ വിലയിരുത്തി.
17ാം നൂറ്റാണ്ടിൽ, തെൻറ തകർന്നകാൽ സ്വയം മുറിച്ചുമാറ്റിയ ശരീര ശാസ്ത്രജ്ഞെൻറയും സംഗീതജ്ഞനായ ഫ്രെഡറിക് ചോപ്പിൻസിെൻറ മരണാനന്തരം അദ്ദേഹത്തിെൻറ ഹൃദയം പാരിസിൽനിന്ന് വാഴ്സോയിലെത്തിക്കുന്നതിെൻറയും സങ്കീർണ യാത്രയും സംയോജിപ്പിച്ചാണ് നോവൽ എഴുതിയത്. 67,000 ഡോളർ ആണ് സമ്മാനത്തുക. പുസ്തകത്തിെൻറ പരിഭാഷകയായ ജെന്നിഫർ ക്രോഫ്റ്റുമായി തുക പങ്കിടും.
2018ൽ 100ലേറെ കൃതികളാണ് പുരസ്കാരത്തിന് സമർപ്പിക്കപ്പെട്ടത്. മുൻ പുരസ്കാര േജതാക്കളായ ദക്ഷിണ കൊറിയയിലെ ഹാങ് കാങ്ങിനെയും ഹംഗറിയുടെ ലാസ്ലോ ക്റാസ്നഹൊർകായിയെയും പിന്തള്ളിയാണ് ഒാൾഗ ജേതാവായത്.
പോളണ്ടിലെ ജനപ്രീതിയാർജിച്ച എഴുത്തുകാരിയാണ് ഒാൾഗ. പരമ്പരാഗതമായ ആഖ്യാന രീതിയല്ല നോവലിൽ ഒാൾഗ പിന്തുടർന്നതെന്ന് പുരസ്കാരസമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു. കഥയുടെ മർമത്തെക്കുറിച്ച് മാത്രം പ്രേക്ഷകർക്ക് വിവരം നൽകുന്ന എഴുത്തുകാരി കുടുതൽ വ്യാഖ്യാന തലങ്ങളിലേക്ക് പോകാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. ഇറാഖി എഴുത്തുകാരൻ അഹ്മദ് സാദാവി, സ്പെയിനിലെ അേൻറാണിയോ മുനോസ് മൊലിന, ഫ്രാൻസിെൻറ വിർജീനിയ അപ്പിഗ്നാനേസി എന്നിവർ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു.
ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ പ്രസിദ്ധീകരിച്ച് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതോ ആയ പുസ്തകങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. രാഷ്ട്രീയ വിമർശകയും ആക്ടിവിസ്റ്റും കൂടിയായ ഒാൾഗ എട്ടു നോവലും രണ്ട് ചെറുകഥ സമാഹാരവും രചിച്ചിട്ടുണ്ട്.
പ്രൈമിവെൽ ആൻഡ് അദർ ടൈംസ്, ദ ബുക്ക്സ് ഒാഫ് ജേക്കബ്, റണ്ണേഴ്സ്, ഹൗസ് ഒാഫ് ഡെ ഹൗസ് ഒാഫ് നൈറ്റ് എന്നിവയാണ് പ്രധാന കൃതികൾ. നിരവധി ഭാഷകളിലേക്ക് കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് ഇൗ 56 കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.