പ്രഥമ ഒ.എൻ.വി സാഹിത്യപുരസ്കാരം സുഗതകുമാരിക്ക്
text_fieldsതിരുവനന്തപുരം: സാഹിത്യത്തിനുള്ള സമഗ്രസംഭാവന മുൻനിർത്തിയുള്ള ഒ.എൻ.വി കൾചറൽ അക്കാദമിയുടെ പ്രഥമ ഒ.എൻ.വി സാഹിത്യപുരസ്കാരം കവയിത്രി സുഗതകുമാരിക്ക്. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഒ.എൻ.വിയുടെ ജന്മവാർഷികദിനമായ മേയ് 27ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ പുരസ്കാരം സമ്മാനിക്കും.
ഒ.എൻ.വി യുവ സാഹിത്യപുരസ്കാരത്തിന് ആര്യാ ഗോപിയുടെ ‘അവസാനത്തെ മനുഷ്യൻ’, സുമേഷ് കൃഷ്ണെൻറ ‘രുദ്രാക്ഷരം’ എന്നീ കൃതികൾ അർഹമായി. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. തുക ഇരുവർക്കും വീതിച്ചുനൽകും. ഒ.എൻ.വി കൾചറൽ അക്കാദമി പ്രസിഡൻറ് അടൂർ ഗോപാലകൃഷ്ണൻ, പുരസ്കാരനിർണയസമിതി അംഗം പ്രഭാവർമ എന്നിവർ വാർത്തസമ്മേളനത്തിലാണ് പുരസ്കാരവിവരം അറിയിച്ചത്.
ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണൻ, പ്രഭാവർമ എന്നിവരടങ്ങുന്ന സമിതി െഎകകണ്േഠ്യനയാണ് സുഗതകുമാരിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഒ.എൻ.വി സാഹിത്യപുരസ്കാരം ആദ്യവർഷം മലയാളത്തിലെ സമുന്നത സാഹിത്യവ്യക്തിത്വത്തിെൻറ ഉടമക്ക് നൽകണമെന്നാണ് അക്കാദമി നിർവാഹകസമിതി യോഗം തീരുമാനിച്ചത്. തുടർന്ന് ഒന്നിടവിട്ടുള്ള വർഷങ്ങളിൽ മലയാളസാഹിത്യത്തിനുതന്നെ ഇൗ ദേശീയ പുരസ്കാരം ലഭിക്കും.
ഇതരവർഷങ്ങളിൽ ഇന്ത്യൻ ഭാഷാസാഹിത്യ രംഗത്തെ ഏറ്റവും മികച്ച കൃതിക്കായിരിക്കും പുരസ്കാരം. ഒ.എൻ.വി കൾചറൽ അക്കാദമി സെക്രട്ടറി സനൽകുമാർ, വൈസ് പ്രസിഡൻറ് ഇ.എം. നജീബ്, ട്രഷറർ കരമന ഹരി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.