പ്രമുഖ നേതാവിന്‍റെ മകൻ അപമാനിക്കാൻ ശ്രമിച്ചു; നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തൽ
text_fieldsകോട്ടയം: കേരള കോൺഗ്രസ് നേതാവും പാര്‍ലമെന്‍റംഗവുമായ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്‍റെ പുസ്തകം വിവാദങ്ങൾക്ക് തുടക്കമിടുന്നു. ട്രെയിന്‍ യാത്രക്കിടെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവിന്‍റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ ജോസ് തന്‍റെ പുതിയ പുസ്തകമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫില്‍ ‘ വെളിപ്പെടുത്തുന്നത്.
59 അധ്യായങ്ങളുള്ള പുസ്തകം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് പ്രകാശനം ചെയ്തത്. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയും നിഷയുടെ മാതാവ് റോസി ജോണും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. കെ.എം. മാണിയും ജോസ് കെ മാണിയും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. നിഷയുടെ രണ്ടാമത്തെ പുസ്തകമാണ് ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’. ഈ പുസ്തകത്തിലെ എ വിഐപി ട്രെയിന്‍ സ്‌റ്റോറി എന്ന അധ്യായത്തിലാണ് തനിക്ക് നേരിടേണ്ടി അനുഭവം നിഷ വിവരിക്കുന്നത്.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രക്കിടെയായിരുന്നു സംഭവം എന്ന് പറയുന്നുണ്ടെങ്കിലും ഇയാളുടെ പേര് വ്യക്തമാക്കുന്നില്ല. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി തനിയെ കോട്ടയത്തേക്ക് ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്‍റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടങ്ങി. ഇയാൾ പോകാതായപ്പോൾ ടി.ടി.ആറിനോട് പരാതിപ്പെട്ടു. പ ‘നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’– എന്ന് പറഞ്ഞ് ടി.ടി.ആർ ഇടപെട്ടില്ല. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അവിടെ നിന്നും പോകണമെന്ന് ഇയാളോട് കർശനമായി ആവശ്യപ്പെടുകയായിരുന്നു.
'മീ ടു'കാമ്പയിനില്‍ ഞാനും പങ്ക് ചേരുന്നു, ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ അനുഭവം വെളിപ്പെടുത്തുന്നതെന്നും നിഷ പറയുന്നു. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്ന സംഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തെ മറ്റൊരു യുവ കോൺഗ്രസ് നേതാവിനെക്കുറിച്ചും വിവാദമായ പരാമർശങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.