എം.ടിയുടെ വാക്കുകൾ ഇനി മലയാളത്തിെൻറ സ്വന്തം പ്രതിജ്ഞ
text_fieldsകോഴിക്കോട്: മലയാള ഭാഷയെയും സാഹിത്യത്തെയും ഉത്തംഗ ശൃംഗങ്ങളിലെത്തിച്ച പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുെട വാക്കുകൾ ഇനി മലയാളികളുെട ഭാഷാ പ്രതിജ്ഞ. മൂന്നുവർഷം മുമ്പ് തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾക്കു മുന്നിൽ എം.ടി. ബോർഡിൽ കുറിച്ചിട്ട വാക്കുകൾ ഒൗദ്യോഗിക ഭാഷാ പ്രതിജ്ഞയായി മാറുന്നു. സർക്കാർ ഇത് അംഗീകരിച്ചു കഴിഞ്ഞു. ലോക മാതൃഭാഷ ദിനമായ 21ന് പ്രകാശനം ചെയ്യുന്ന പ്രതിജ്ഞ വിദ്യാലയങ്ങളിലും ഒാഫിസുകളിലും ഭാഷപരമായ വിശേഷ ദിവസങ്ങളിൽ െചാല്ലും. ഭാഷവകുപ്പ് ജോയൻറ് സെക്രട്ടറി എസ്. മുഹമ്മദ് ഇസ്മായിൽ കുഞ്ഞ്, ഭാഷവിദഗ്ധൻ ആർ. ശിവകുമാർ എന്നിവർ എം.ടിയിൽനിന്ന് ഇക്കാര്യത്തിൽ അനുമതി വാങ്ങിയിട്ടുണ്ട്.
എെൻറ ആകാശമാണ്
ഞാൻ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എെൻറ ദാഹം ശമിപ്പിക്കുന്ന
കുളിർ വെള്ളമാണ്.
എെൻറ അമ്മയുടെ തലോടലും-
ശാസനയുമാണ്
എെൻറ ഭാഷ ഞാൻ തന്നെയാണ്
ഏതു നാട്ടിലെത്തിയാലും
ഞാൻ സ്വപ്നം കാണുന്നത്
എെൻറ ഭാഷയിലാണ്
എെൻറ ഭാഷ ഞാൻ തന്നെയാണ്’
എന്നാണ് പ്രതിജ്ഞ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.