പാർവതി ആലോചിക്കണമായിരുന്നു; രാച്ചിയമ്മ വിവാദത്തിൽ സണ്ണി എം. കപിക്കാട്
text_fieldsകോട്ടയം: കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ പാർവതിയെപ്പോലൊരു നടി ആലോചിച്ചു പ്രവർത്തിക്കേണ്ടിയിരുന്നുവെന് ന് രാച്ചിയമ്മ വിവാദത്തിൽ ദലിത് ആക്ടിവിസ്റ്റും ചിന്തകനുമായ സണ്ണി എം. കപിക്കാട്. ഉറൂബിെൻറ പ്രശസ്ത നോവൽ രാച്ചി യമ്മ സിനിമയാക്കുമ്പോൾ കറുത്ത നിറക്കാരിയായി വായനക്കാരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ രാച്ചിയമ്മ എന്ന കഥാപാത്രം വെളുത്ത നിറക്കാരിയായ പാർവതി അവതരിപ്പിക്കുന്നത് വിവാദമായ സാഹചര്യത്തിൽ 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
രാച്ചിയമ്മ എന്ന കഥാപാത്രത്തിൽ നിന്ന് നടി പാർവതി ഇനി പിന്മാറണമെന്ന അഭിപ്രായം തനിക്കില്ല. സിനിമ ഒരു സാമ്പത്തിക വ്യവസായം കൂടിയാണെന്നത് പരിഗണിക്കപ്പെടേണ്ടതായതിനാലാണ് പിന്മാറണമെന്ന് അഭിപ്രായപ്പെടാത്തത്. വലിയ വിഭാഗം നിർമാക്കളും തിരക്കഥാകൃത്തുക്കളും ഇപ്പോഴും വരേണ്യചിന്താഗതിയിൽ തന്നെയാണ് എന്നതാണ് വാസ്തവം. അതിെൻറ കുഴപ്പമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. മലയാളസിനിമ ഇപ്പോഴും നായർ സൗന്ദര്യബോധത്തിൽ നിന്ന് മാറിയിട്ടില്ലാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നായർ ബോധമാണ് ഇപ്പോഴും സിനിമ മേഖലയിൽ വ്യവസ്ഥാപിതമായിരിക്കുന്നത്. അതിൽ നിന്ന് മാറ്റം കൊണ്ടുവരാൻ ചിലരൊക്കെ ശ്രമിക്കുന്നത് അവഗണിക്കാനാവില്ല. പുതിയ നിർമാതാക്കളിലും സംവിധായകരിലും മാറി ചിന്തിക്കുന്നവരുണ്ട്. താരപരിവേഷം സിനിമയുടെ വിജയത്തിനു വേണമെന്ന ചിന്ത പൊളിച്ചഴുതാൻ തയാറാവുകയാണ് വേണ്ടത്. തമിഴിൽ പാ രഞ്ജിത് ഇത്തരത്തിൽ സിനിമകൾ ചെയ്ത് വിജയം കൊയ്ത ആളാണ്. മലയാളത്തിലും ഇത്തരം സിനിമകൾ വിജയിച്ച ചരിത്രമുണ്ട്. ഉറൂബിെൻറ രാച്ചിയമ്മ കാരിരുമ്പിൻ കറുപ്പുള്ള സ്ത്രീ ആയാണ് നോവലിൽ വിവരിക്കുന്നത്. അതങ്ങനെതന്നെയാണ് സിനിമയിലും വേണ്ടത്.
സിനിമയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. മറ്റു പല മേഖലകളിലും മാറ്റം ഉണ്ടായപോലെ ദലിത് അല്ലെങ്കിൽ കറുത്ത നിറക്കാർ ചില മുൻധാരണകളുടെ അടിസ്ഥാനത്തിൽ ഓഴിവാക്കപ്പെടുന്ന സാഹചര്യം സിനിമയിലും മാറുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുണ്ടായ വിമർശനങ്ങൾ അതിലേക്ക് നയിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സണ്ണി എം. കപിക്കാട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.