'ആ തെളിവുകൾ പൊലീസിനെ ഏൽപ്പിക്കുക, ദിലീപിനെ എത്രയും വേഗം ശിക്ഷിക്കാൻ അത് സഹായിക്കും '
text_fieldsകോഴിക്കോട്: നടൻ ദിലീപിനെ കോടതി വിധിക്കുന്നതിനു മുമ്പ് കുറ്റക്കാരനായി വിധിക്കരുതെന്ന അഭിപ്രായവുമായി എഴുത്തുകാരൻ സക്കറിയയുടെ ഫേസ്ബുക്ക് േപാസ്റ്റ് വീണ്ടും. ദിലീപിനെ കുറ്റക്കാരനായി പ്രഖ്യാപിക്കുന്നതിനെതിരെ സക്കറിയ മൂന്നു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത അഭിപ്രായം ഒന്നുകൂടി ഉറപ്പിച്ചാണ് പുതിയ പോസ്റ്റ്.
ഏതൊരു പൗരെൻറ കാര്യത്തിലുമെന്ന പോലെ ദിലീപിെൻറ കാര്യത്തിലും കോടതി തീർപ്പു കൽപ്പിക്കുംവരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണെന്ന സാർവലൗകികതത്വം ബാധകമാണെന്ന അഭിപ്രായമാണ് താൻ നേരത്തെ പ്രകടിപ്പിച്ചതെന്നും അതിനെ എതിർത്തവരാണ് കൂടുതലുമെന്നും ജനാധിപത്യമര്യാദകളെ മറക്കുകയും മാധ്യമങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തിനു അടിമകളാവുകയും ചെയ്യുന്ന മലയാളികളുടെ എണ്ണം വർധിക്കുകയാണെന്നും സക്കറിയ പുതിയ പോസ്റ്റിൽ പറയുന്നു.
ജനസേവകരായ നഴ്സുമാരുടെ അവകാശസമരം സമർത്ഥമായാണ് ദിലീപ് വിഷയത്തിൽ ഒറ്റപ്പെടുത്തിയത്. ജനാധിപത്യത്തിൽ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കിൽ ഗോ രക്ഷകർ നടത്തുന്ന അടിച്ചു കൊല്ലലുകൾക്കെന്തു പ്രശ്നം? പോലീസിെൻറ ജോലി കോടതിയിൽ തെളിവുകൾ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നതുവരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം, - കൂട്ടഭ്രാന്തുകൾ ഇളകുമ്പോളും.
ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവർ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാൻ വഴിയില്ലെന്നും അവർക്കു സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന നല്ല കാര്യം ആ തെളിവുകൾ പോലീസിനെ ഏൽപ്പിക്കുകയും ദിലീപിനെ എത്രയും വേഗം ശിക്ഷിക്കാൻ സഹായിക്കുകയുമാണെന്ന് പരിഹസിച്ചാണ് സക്കറിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.