കോബി ബ്രയാൻറിനൊപ്പം തയാറാക്കിക്കൊണ്ടിരുന്ന പുസ്തകരചന അവസാനിപ്പിച്ച് പൗലോ കൊയ്ലോ
text_fieldsകാലിഫോണിയ: അന്തരിച്ച അമേരിക്കൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാൻറുമായി ചേർന്ന് തയാറാക്കിക്കൊണ്ടിര ുന്ന കുട്ടികൾക്കുള്ള പുസ്തകത്തിെൻറ രചന അവസാനിപ്പിക്കാൻ ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്ലോ തീരുമാനിച്ചു . കോബി ബ്രയാൻറിെൻറ മരണശേഷം പദ്ധതി തുടരുന്നതിൽ അർത്ഥമില്ലെന്നും അതിനാലാണ് പദ്ധതി ഒഴിവാക്കുന്നതെന്നും അദ്ദ േഹം പറഞ്ഞു.
മോശം സമയത്തെ അതിജീവിക്കാൻ നിരാലംബരായ കുട്ടികളെ പ്രേചാദിപ്പിക്കുന്നതിനായി ഒരു പുസ്തകം തയാറാക്കുന്ന പദ്ധതിയെകുറിച്ച് ബ്രയാൻറും താനും 2016ൽ ചർച്ച ചെയ്തിരുന്നു. ബ്രയാൻറ് അദ്ദേഹത്തിെൻറ 20 വർഷത്തെ ബാസ്ക്കറ്റ് ബോൾ ജീവിതത്തിൽ നിന്ന് വിരമിച്ചപ്പോഴായിരുന്നു അത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അതിെൻറ രചന ആരംഭിച്ചതെന്നും ദി ആൽക്കെമിസ്റ്റ് എന്ന വിഖ്യാത കൃതിയുടെ രചയിതാവ് കൂടിയായ പൗലോ കൊയ്ലോ പറഞ്ഞു.
ബ്രയാൻറും അദ്ദേഹത്തിെൻറ 13 വയസുള്ള മകളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് മണിക്കൂറുകൾക്കകം, തനിക്ക് ഇൗ പദ്ധതി തുടരാൻ സാധിക്കില്ലെന്ന് പൗലോ കൊയ്ലോ ട്വീറ്റ് ചെയ്തിരുന്നു.
‘‘പ്രിയപ്പെട്ട കോബി ബ്രയാൻറ്, താങ്കൾ ഒരു കായിക താരത്തേക്കാൾ മുകളിലായിരുന്നു. താങ്കളുമായി ബന്ധപ്പെട്ടതിലൂടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഈ പുസ്തകത്തിന് അതിെൻറ പ്രേരണ നഷ്ടമായിരിക്കുന്നു. അതിനാൽ കരട് രൂപം ഞാൻ ഇപ്പോൾതന്നെ മായ്ച്ചു കളയും’’ -പൗലോ കൊയ്ലോ ട്വീറ്റ് ചെയ്തു.
എന്നാൽ പൗലോ കൊയ്ലോ ആ പുസ്തകത്തിെൻറ രചന അവസാനിപ്പിക്കരുതെന്നും കോബി ബ്രയാൻറിന് സമർപ്പണമായി പുസ്തകം പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ കമൻറിട്ടു. എന്നാൽ ബ്രയാൻറ് ഇല്ലാതെ ആ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ അർഥമില്ലെന്നും പുസ്തകത്തിെൻറ കരട് താൻ മായ്ച്ചുകളഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.