പി.കെ. പാറക്കടവിന് അബുദാബി മലയാളിസമാജം സാഹിത്യ അവാർഡ്
text_fieldsകോഴിക്കോട്: 2017 ലെ അബുദാബി മലയാളിസമാജം സാഹിത്യ അവാർഡ് സാഹിത്യകാരൻ പി.കെ പാറക്കടവിന്. ‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന നോവലിനാണ് അവാർഡ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2018 ഫെബ്രുവരി അവസാനവാരം അബുദാബിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ടി.പദ്മനാഭൻ അവാർഡ് സമ്മാനിക്കും.
ഫലസ്തീെൻറ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ ‘ഇടിമിന്നലുകളുടെ പ്രണയം’ ചരിത്രവും മിത്തും രാഷ്ട്രീയവും ഇടകലരുന്ന രചനയാണ്.
കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായിരുന്നു പാറക്കടവ്. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായിരുന്നു.മാധ്യമം പീരിയോഡിക്കൽസ് എഡിറ്ററായും എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കൽബുർഗിയടക്കമുള്ള എഴുത്തുകാർ വധിക്കപ്പെട്ടപ്പോൾ കേന്ദ്ര സർക്കാറിെൻറയും അക്കാദമിയുടെയും മൗനത്തിൽ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു.
വിവർത്തനങ്ങൾ ഉൾപ്പെടെ 40 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കഥകൾ ഇംഗ്ലീഷിലും ഹിന്ദിയിലും മറാഠിയിലും അറബിയിലും തമിഴിലും തെലുങ്കിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. THROUGH THE MINI LOOKING GLASS എന്ന പേരിൽ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മലയാളം മിനി കഥകൾ’ എന്ന പേരിൽ 195 കഥകൾ ഡോ. പാർവതി ഐത്താൾ വിവർത്തനം ചെയ്ത് കന്നടയിൽ പ്രസിദ്ധീകരിച്ചു.
എസ്.കെ.പൊറ്റക്കാട് അവാർഡ്, ഫൊക്കാനോ അവാർഡ്്, അബൂദബി അരങ്ങ് സാഹിത്യ അവാർഡ്്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിെൻറ
2009ലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ്്, കുട്ടമത്ത് അവാർഡ്്, പ്രവാസി ബുക് ട്രസ്റ്റ് അവാർഡ്, അയനം സി.വി. ശ്രീരാമൻ അവാർഡ്, ഹബീബ് വലപ്പാട്ട് അവാർഡ് തുടങ്ങിയ അവാർഡുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.