പ്ളേബോയ് മാഗസിൻ എഡിറ്റർ ഹഗ് ഹെഫ്നർ അന്തരിച്ചു
text_fieldsലോസ് ആഞ്ചലസ്: പ്ലേബോയ് മാഗസിൻ എഡിറ്റർ ഹഗ് ഹെഫ്ന്ർ അന്തരിച്ചു. 91 വയസ്സുള്ള ഹെഫ്നർ വാർധക്യ സഹജമായ രോഗങ്ങളാലാണ് അന്തരിച്ചത്. പ്ളേബോയ് എന്‍റർ പ്രൈസസിന്‍റെ സ്ഥാപകനും ചീഫ് ക്രിയേറ്റിവ് ഓപിസറുമായിരുന്നു ഇദ്ദേഹം. 'പ്ളേബോയ്' അധികൃതർ തങ്ങളുടെ സ്ഥാപക എഡിറ്റരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അളവറ്റ സമ്പത്തിനുടമയായ ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്നു.
ലോകത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നാണ് പ്ലേ ബോയ്. യാഥാസ്ഥിതികമായ അമേരിക്കൻ ലോകത്തിന് കനത്ത ആഘാതം ഏൽപ്പിച്ചുകൊണ്ടാണ് 1953ൽ ഹെഫ്നർ പ്ളേബോയ് ആരംഭിച്ചത്. പുരുഷന്മാര്‍ക്കുള്ള വിനോദങ്ങൾ ഉള്ളടമാക്കി പ്രസിദ്ധീകരിക്കുന്ന പ്ലേ ബോയ് വനിതാ മോഡലുകളുടെ നഗ്‌ന, അര്‍ധ നഗ്‌ന ചിത്രങ്ങള്‍ മധ്യഭാഗത്തെ പേജുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. നടുവിലെ പേജിൽ മർലിൻ മൺറോയുടെ ചിത്രവുമായി ആദ്യത്തെ പ്ളേ ബോയ് അമേരിക്കൻ ജനതയെ ഞെട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.