എഴുത്തിന്‍റെ വഴികളെക്കുറിച്ച് വാചാലമായി പ്രീതി ഷേണായിയും മഹാഖാനും
text_fieldsഷാര്‍ജ: എഴുത്തിെൻറ വഴികളില്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങളും എഴുത്തിെൻറ രസതന്ത്രങ്ങളും സദസിന് പകര്‍ന്നു നല്‍കിയാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി പ്രീതി ഷേണായിയും പാക്കിസ്താനി എഴുത്തുകാരി മഹാ ഖാന്‍ ഫിലിപ്സും സദസിനെ കൈയിലെടുത്തത്. ഒരു പുസ്തകം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ഇംഗ്ളീഷ് എഴുത്തുകാരിൽ ഒരാളായ പ്രീതി ഷേണായ് പ്രസംഗം ആരംഭിച്ചത്.
അച്ചടക്കമാണ് ആദ്യമായി പാലിക്കേണ്ടത്. രണ്ടാമതായി പരാജയങ്ങളിൽ നിന്നു ആർജവം ഉൾക്കൊണ്ട് മുന്നേറാനുള്ള കഴിവ്, മൂന്നാമത്തേത് സ്മാർട്ഫോൺ ഉപയോഗം കുറക്കല്‍, നാലാമതായി മറ്റുള്ളവർക്ക് നമ്മെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ പുറകെ പോകാതെ സ്വന്തം സ്വപ്നത്തെ പിന്തുടരുകയും അനാവശ്യ വിമർശനങ്ങൾ തള്ളിക്കളയുകയും ചെയ്യുക, നല്ലൊരു ഹോബി കണ്ടെത്തുകയാണ് അവസാനത്തേത്. അത് നമ്മളെ കൃത്യമായ പാതയിൽ എത്തിച്ചേരാൻ സഹായിക്കും. തന്‍റെ രണ്ടാമത്തെ പുസ്തകം 38 തവണ പ്രസാധകര്‍ തിരസ്ക്കരിച്ചതായും പ്രീതി ഷേണായി പറഞ്ഞു.
ഒന്‍പതാം വയസിലാണ് എഴുത്തുതുടങ്ങിയത്. എഴുത്തിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടുകയും അതിെൻറ സ്വര്‍ണച്ചിറകിലേറി പറക്കുകയും ചെയ്യുമായിരുന്നു. എല്ലാത്തരത്തിലുള്ള പുസ്തകങ്ങളും വായിക്കാൻ ശ്രമിക്കണം. പക്ഷേ, സ്വന്തമായി പുസ്തകം എഴുതുമ്പോൾ മറ്റുപുസ്തകങ്ങളിൽ നിന്നും പകർത്താൻ ശ്രമിക്കരുതെന്നും ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റ് കൂടിയായ മഹാഖാന്‍ പറഞ്ഞു. പ്രീതി ഷേണായിയുടെ ഇറ്റ്സ് ഒാഫ് ഇന്‍ ദി പ്ലാനറ്റ്സ്, ദി വണ്‍ യു കെന്നോട്ട് ഹാവ്, വൈ ലവ് ദി വേ ഡു എന്നീ പുസ്തകങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.
കറാച്ചിയിൽ ജനിച്ച മഹാഖാൻ കുട്ടികൾക്കുവേണ്ടി രചിച്ച ആദ്യ നോവൽ 'ദ് മിസ്റ്ററി ഒാഫ് ദി ആഗ്നീ റൂബി' ശ്രദ്ധേയമാണ്. മുതിർന്നവർക്ക് വേണ്ടിയുള്ള അവരുടെ ആദ്യ നോവൽ 'ബ്യൂട്ടിഫുള്‍ ഫ്രം ദിസ് ആംഗിള്‍, ഏറ്റവും പുതിയ രചനയായ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന 'മോഹഞ്ചദാരോ'യും വായനക്കാരെ ഏറെ ആകര്‍ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.