സുഗത കുമാരിയുടെ സഹോദരി പ്രഫ. ബി. സുജാതാ ദേവി അന്തരിച്ചു
text_fieldsതിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാതാദേവി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ശനിയാഴ്ച വെളുപ്പിന് 1.40നായിരുന്നു അന്ത്യം. മസ്തിഷ്‌കസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെ ചികിത്സയിലായിരുന്നു.
കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരെൻറയും പ്രഫ. വി.കെ. കാര്‍ത്യായനി അമ്മയുടെയും മൂന്നാമത്തെ മകളാണ്. അന്തരിച്ച പ്രഫ. ബി. ഹൃദയകുമാരി മൂത്ത സഹോദരിയാണ്. സുഗതകുമാരിക്കൊപ്പം നന്ദാവനം ‘വരദ’യിലാണ് സുജാതാദേവി അന്ത്യനാളുകളില്‍ താമസിച്ചിരുന്നത്. മുന്‍മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവന്‍ പരേതനായ പി. ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്.
മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍ (ഡല്‍ഹി). മരുമക്കള്‍: സ്വപ്ന, വിനീത. തിരുവനന്തപുരം വിെമന്‍സ് കോളജിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം വിമെന്‍സ് കോളജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. ദേവി എന്ന പേരില്‍ കവിതയും സുജാത എന്ന പേരില്‍ ഗദ്യവും എഴുതി. ‘കാടുകളുടെ താളം തേടി’ യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാരസാഹിത്യത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ‘മൃണ്‍മയി’ എന്ന കവിതാസമാഹാരവും ഹിന്ദുസ്ഥാനിസംഗീതത്തെക്കുറിച്ച് ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.
അപ്രകാശിതമായ കവിതകളും നിരവധിയുണ്ട്. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ സുഗതകുമാരിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി, സഞ്ചാരം എന്നീ വിഷയങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ലേഖനങ്ങളും രചിച്ചിരുന്നു. ഹിമാലയ പരിസിഥിതി പഠനത്തിന് സെൻറര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഫെേലാഷിപ് ലഭിച്ചിട്ടുണ്ട്.
ബോധേശ്വരന്‍ ഫൗണ്ടേഷെൻറ ട്രഷററാണ്. നന്ദാവനത്തെ ‘വരദ’യില്‍ പൊതുദര്‍ശനത്തിനുെവച്ച മൃതദേഹത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, വി.എം. സുധീരൻ, പന്ന്യന്‍ രവീന്ദ്രന്‍, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, മേയര്‍ വി.കെ. പ്രശാന്ത്, സൂര്യ കൃഷ്ണമൂര്‍ത്തി, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, സി.പി. നായർ, ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സുജാതാദേവിയുടെ അഭിലാഷപ്രകാരം സംസ്‌കാരത്തിന് മതാചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളും ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.