ബംഗ്ലാദേശിൽ എഴുത്തുകാരനെ വെടിവെച്ചുകൊന്നു
text_fieldsധാക്ക: ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷഹസാൻ ബച്ചുവിനെ അജ്ഞാതർ കടയിൽനിന്ന് വിളിച്ചിറക്കി വെടിവെച്ചുകൊന്നു. പുരോഗമന ആശയങ്ങൾ വെച്ചുപുലർത്തിയിരുന്ന ഇദ്ദേഹം കവിതകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ‘ബിശാക പ്രോകേശാനി’ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിവരുകയായിരുന്നു.
ഇഫ്താറിനുമുമ്പ് സുഹൃത്തുക്കളെ സന്ദർശിക്കാനായി ഫാർമസിയിൽ കയറിയ ബച്ചുവിനെ രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചു യുവാക്കൾ കടയിൽനിന്ന് വലിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. നാടൻ ബോംബുപയോഗിച്ച് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷമായിരുന്നു യുവാക്കളുടെ ആക്രമണം.
തെൻറ പുരോഗമന നിലപാടുകൾ കാരണം മുമ്പും വധഭീഷണികൾ ലഭിച്ച ബച്ചു കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ബംഗ്ലാദേശിെൻറ ജില്ല ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ കൊലപാതകത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരുകയാണ്. 2015ൽ നിരീശ്വരവാദിയും എഴുത്തുകാരനും ബ്ലോഗറുമായ അവിജിത് റോയിയും അദ്ദേഹത്തിെൻറ പ്രസാധകനായ ഫൈസൽ ദിപാനും ഇത്തരത്തിൽ റാഡിക്കൽ മുസ്ലിം സംഘങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.