പുനത്തിലിെൻറ മരണം: ആരോപണവുമായി വി.ആർ.സുധീഷ്; തെറ്റിദ്ധാരണയെന്ന് സഹോദരൻ
text_fieldsകോഴിക്കോട്: പുനത്തിൽ കുഞ്ഞബ്ദുള്ളയെ അവസാനകാലത്ത് സുഹൃത്തുകളിൽ നിന്നകറ്റി കുടുംബക്കാർ കൊല്ലുകയായിരുന്നെന്ന് അദ്ദേഹത്തിെൻറ സുഹൃത്തും എഴുത്തുകാരനുമായ വി.ആർ. സുധീഷ്. എം.ടി. വാസുദേവൻ നായരെേപ്പാലും പുനത്തിലിനെ സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയെന്നും കോഴിക്കോട് സാംസ്കാരിക വേദി സംഘടിപ്പിച്ച ‘മരിക്കാത്ത കുഞ്ഞിക്ക’ എന്ന അനുസ്മരണ ചടങ്ങിൽ സുധീഷ് പറഞ്ഞു.
ജീവിക്കുേമ്പാഴും മരിക്കുേമ്പാഴും സ്വാതന്ത്ര്യം െകാടുക്കേണ്ടിയിരുന്നു. ഒരുപാട് പ്രണയിനികളിൽനിന്ന് പുനത്തിലിനെ കുടുംബം അകറ്റിനിർത്തി. ക്രൂരതയാണ് കുടുംബം അദ്ദേഹത്തോട് ചെയ്തത്. അവസാന രണ്ടര വർഷക്കാലം ഏകാകിയായി പുനത്തിലിന് ജീവിക്കേണ്ടിവന്നു. കുപ്പായമില്ലാത്ത കഥാപാത്രങ്ങെളയായിരുന്നു പുനത്തിൽ സൃഷ്ടിച്ചതെന്നും സുധീഷ് കൂട്ടിച്ചേർത്തു.
അതേസമയം, തെറ്റായ പത്രവാർത്തയെ തുടർന്നുണ്ടായ തെറ്റിദ്ധാരണയാണ് സുധീഷിനും ചില സുഹൃത്തുക്കൾക്കുമെന്ന് പുനത്തിലിെൻറ സഹോദരൻ ഇസ്മയിൽ പറഞ്ഞു. ഇൗ തെറ്റിദ്ധാരണ കാരണം ചിലർ പുനത്തിലിെന കാണാനെത്തിയില്ല. കുടുംബക്കാരുടെ ഇടപെടൽ രോഗം പരിഗണിച്ചായിരുന്നെന്നും ഇസ്മയിൽ കൂട്ടിച്ചേർത്തു.
സൗഹൃദത്തിെൻറ ആഴം പങ്കുവെക്കാൻ പുനത്തിലിന് കഴിഞ്ഞെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത ശത്രുഘ്നൻ പറഞ്ഞു. എൻ.പി. ഹാഫിസ് മുഹമ്മദ്, പി.കെ. പാറക്കടവ്, ടി. രാജൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക വേദി പ്രസിഡൻറ് എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷനായിരുന്നു. ലിജീഷ് കുമാർ സ്വാഗതവും െക.വി. ശശി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.