പുനത്തിലിന്‍െറ സ്മാരകശിലകള്‍ക്ക് നാല്‍പതു വയസ്സ്
text_fieldsകോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മാസ്റ്റര്‍പീസ് ‘സ്മാരകശിലകള്‍’ക്ക് 40 വയസ്സാകുന്നു. വാര്‍ഷികവേളയില്‍ കഥാകൃത്ത് സേതുവും മണര്‍കാട് മാത്യുവും ഉള്‍പ്പെടെയുള്ള ഉറ്റസുഹൃത്തുക്കള്‍ പുനത്തിലിന്‍െറ എഴുത്തും ജീവിതവും ചര്‍ച്ച ചെയ്യാന്‍ ഒത്തുചേരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിന്‍െറ തിങ്കളാഴ്ച ഇറങ്ങുന്ന പ്രത്യേക പതിപ്പിലാണ് ഈ ഒത്തുചേരല്‍.
സ്മാരകശിലകള്‍ക്ക് നാല്‍പതുവയസ്സ് തികയുമ്പോള്‍ സ്വന്തം രചനകളോടുപോലും അകലം പാലിച്ച് തന്നിലമര്‍ന്നിരിക്കുകയാണ് പുനത്തില്‍.
പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന കഥാകാരന്‍ ആരോഗ്യം വീണ്ടെടുത്ത് ഇരട്ടിവീര്യത്തോടെ തിരിച്ചുവരുമെന്നുതന്നെയാണ് തന്‍െറ വിശ്വാസമെന്ന് ഉറ്റസുഹൃത്തും കഥാകൃത്തുമായ സേതു വ്യക്തമാക്കുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മണര്‍കാട് മാത്യു പുനത്തിലുമായി ദശകങ്ങളായുള്ള അടുപ്പം ഓര്‍മിക്കുന്നു.
താഹ മാടായി, ഇ.എം. ഹാഷിം എന്നിവരുടെ കുറിപ്പുകള്‍ക്കൊപ്പം ഡോ.ആര്‍.വി.എം. ദിവാകരന്‍ പുനത്തിലിന്‍െറ മിനിക്കഥകളെക്കുറിച്ച് എഴുതിയ പഠനവും പുനത്തില്‍ എഴുതിയ ‘ചിക്മഗ്ളൂരിലെ രണ്ട് ചക്രങ്ങള്‍’ എന്ന കഥയുമുണ്ട്. മദനന്‍, കബിത മുഖോപാധ്യായ, ഭാഗ്യനാഥ്, ദ്വിജിത്ത് എന്നിവരുടെ ചിത്രീകരണങ്ങള്‍ക്കൊപ്പം പുനത്തില്‍ വരച്ച രണ്ടു ചിത്രങ്ങളും ചേര്‍ത്തിരിക്കുന്നു. പുനത്തിലിന്‍െറ അപൂര്‍വ ഫോട്ടോകളുടെ ആല്‍ബവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.