ബഷീറിനെക്കാൾ ഉയരത്തിലെത്തേണ്ട എഴുത്തുകാരനായിരുന്നു പുനത്തിൽ –എം. മുകുന്ദൻ
text_fieldsവടകര: വൈക്കം മുഹമ്മദ് ബഷീറിനെക്കാൾ ഉയരത്തിലെത്തേണ്ട എഴുത്തുകാരനായിരുന്നു പുനത്തിലെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. എന്നാൽ, പലതുകൊണ്ടും എഴുതാൻ കഴിയുമായിരുന്നതിെൻറ ഒരു ഭാഗം മാത്രമാണ് നമുക്ക് ലഭിച്ചത്. എപ്പോഴും കുട്ടികളുടെ നിഷ്കളങ്കതയായിരുന്നു പുനത്തിലിെൻറ കൂട്ട്. സുഹൃദ്സംഘം ഒരുക്കിയ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുകുന്ദൻ. താരതമ്യങ്ങളിലെങ്കിലും ചെ ഗുവേരയെയും പുനത്തിലിനെയും ഒന്നിച്ച് ഓർക്കാറുണ്ട്. ഇരുവരും ഡോക്ടർ ജോലി ഉപേക്ഷിച്ച് വന്നവരായിരുന്നു. ചെ പാവങ്ങൾക്കുവേണ്ടി വിപ്ലവകാരിയായി ^ മുകുന്ദൻ പറഞ്ഞു.
നഗരസഭ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷതവഹിച്ചു. കഥാകൃത്ത് വി.ആർ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. പ്രഫ. കടത്തനാട്ട് നാരായണൻ, ടി. രാജൻ, എം.എം. സോമശേഖരൻ, കെ.വി. സജയ്, കെ. വീരാൻ കുട്ടി, വി.കെ. പ്രഭാകരൻ, ശിവദാസ് പുറമേരി, പി. ഹരീന്ദ്രനാഥ്, വി.കെ. നാണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.