ഇരുണ്ട ശക്തികള്‍ക്ക് എതിരെ പോരാടൂ –രാജ്മോഹന്‍ ഗാന്ധി
text_fieldsതിരൂര്‍: മലയാളത്തിന്‍െറ ആതിഥേയത്വം സ്വീകരിച്ച് ‘മാധ്യമം ലിറ്റററി ഫെസ്റ്റി’ന്‍െറ ഉദ്ഘാടനത്തിനത്തെിയ മഹാത്മ ഗാന്ധിയുടെ പേരക്കുട്ടിയും ഗ്രന്ഥകാരനുമായ രാജ്മോഹന്‍ ഗാന്ധിക്ക് കേരളത്തെക്കുറിച്ച് പറയാനേറെ. കഴിഞ്ഞ ദിവസം കോഴിക്കോട് മിശ്കാല്‍ പള്ളി സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ചായിരുന്നു ഗാന്ധിയുടെ പ്രഭാഷണം. യാത്രാമധ്യേ കാറിന്‍െറ ഡ്രൈവര്‍ പറഞ്ഞത് 1921ലെ മലബാര്‍ കലാപകാലത്ത് ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്നായിരുന്നു. 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി പോര്‍ചുഗീസുകാര്‍ തകര്‍ക്കാന്‍ വന്നപ്പോള്‍ ഹിന്ദുക്കളും മുസ്ലിംകളും ചേര്‍ന്ന് പള്ളി സംരക്ഷിച്ചതിന്‍െറ ചരിത്രം പള്ളിക്കുമുന്നില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഞാനത് ഡ്രൈവറെ വിളിച്ച് കാണിച്ചുകൊടുത്തു. അപ്പോഴാണ് അയാള്‍ ഇത്രകാലം മനസ്സില്‍ സൂക്ഷിച്ച അജ്ഞതയെക്കുറിച്ച് അറിയുന്നത്.
അയല്‍ക്കാരനെക്കുറിച്ച് നമുക്ക് നിലപാടുകളുണ്ട് പക്ഷേ, അവരെക്കുറിച്ച് അജ്ഞത മാത്രമേയുള്ളൂ. എന്‍െറ ഡ്രൈവര്‍ സുഹൃത്തിന് തന്‍െറ മുസ്ലിം അയല്‍ക്കാരനെക്കുറിച്ച് കര്‍ക്കശമായ നിലപാടുണ്ട്. പക്ഷേ, അയാളെപ്പറ്റി ഒന്നുമറിയില്ല. ഇതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥ.
രാജ്യം ചരിത്രത്തിലെ ഏറ്റവും ഭീഷണമായ കാലത്തിലൂടെ കടന്നുപോവുകയാണ്. 82 വയസ്സായി എനിക്ക്. കൂടുതല്‍ കലുഷമായ കാലങ്ങള്‍ കാണാന്‍ ഞാനുണ്ടാവുമോ എന്നറിയില്ല. എത്രകാലം ഈ ‘അച്ഛേ ദിന്‍’ തുടരുമെന്നുമറിയില്ല. പക്ഷേ, നിങ്ങളില്‍ പലരുമുണ്ടാകും. ഭയന്നോടുകയല്ല, ആത്മവിശ്വാസത്തോടെ, വിവേകത്തോടെ ഈ ഇരുണ്ട ശക്തികള്‍ക്കെതിരെ പോരാടുകയാണ് വേണ്ടത്. കലകളിലൂടെയും സാഹിത്യത്തിലൂടെയുമെല്ലാം പോരാട്ടം തുടരണം. മാറ്റം വരുകതന്നെ ചെയ്യും -ശുഭാപ്തി വിശ്വാസത്തോടെ രാജ്മോഹന്‍ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.