രണ്ടാമൂഴം: മധ്യസ്ഥ ചർച്ചക്കില്ലെന്ന് എം.ടി കോടതിയിൽ
text_fieldsകോഴിക്കോട്: ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എം.ടി രചിച്ച രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കേസിൽ മധ്യസ്ഥ ചർച്ചക്കില്ലെന്ന് എം.ടി. വാസുദേവൻ നായർ കോടതിയെ അറിയിച്ചു. അഭിഭാഷകൻ മുഖേനയാണ് എം.ടി തെൻറ നിലപാട് അറിയിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ചപ്പോഴാണ് എം.ടി നിലപാട് അറിയിച്ചത്. കേസ് ഇൗ മാസം 13ലേക്ക് മാറ്റി.
സിനിമയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേസ് പെെട്ടന്ന് കഴിയണമെന്ന് ആഗ്രഹിക്കുന്നതിനാൽ ചർച്ചക്കായി മധ്യസ്ഥനെ വെക്കണമെന്നും ചിത്രത്തിെൻറ സംവിധായകൻ ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിനു വേണ്ടി തിരിക്കഥ നൽകിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോവാത്ത സാഹചര്യത്തിൽ മധ്യസ്ഥ ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാട് എം.ടി സ്വീകരിക്കുകയായിരുന്നു.
മൂന്ന് വർഷം കൊണ്ട് രണ്ടാമൂഴം സിനിമയാക്കുമെന്ന് കരാറുണ്ടാക്കിയെങ്കിലും നാല് വർഷമായിട്ടും കാര്യമായ പുരോഗതിയില്ലാതായതോടെയാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി. വാസുദേവൻ നായർ കോടതിയെ സമീപിച്ചത്. ഇതോടെ തിരിക്കഥ ഉപയോഗിക്കുന്നതിൽ നിന്ന് സംവിധായകൻ ശ്രീകുമാർ മേനോനെയും ചിത്രത്തിെൻറ നിർമാണ കമ്പനിയായ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനെയും കോടതി വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.