വായനയുടെ വസന്തം പൂക്കുന്നു; മധ്യവയസ്കർക്കിടയിൽ
text_fieldsകൊച്ചി: പി.എൻ. പണിക്കരുടെ ജന്മദിനമായ ബുധനാഴ്ച വീണ്ടുമൊരു വായനദിനം ആചരിക്കുമ്പോ ൾ പുസ്തകവായന മരിക്കുകയല്ല, തളിർക്കുകയാണെന്ന് നമുക്ക് സന്തോഷിക്കാം. എന്നാൽ, ഇ-ലോക ത്ത് കണ്ണുനട്ടിരിക്കുന്ന യുവാക്കൾക്കിടയിൽ പുസ്തക വായന കുറയുകയാണെന്നും മധ്യവയ സ്കർക്കിടയിലാണ് പുസ്തക പ്രിയം കൂടുതലെന്നുമുള്ള വസ്തുതയും ഒപ്പം ചേർത്തു വായിക്കണം.
കുറേ വർഷങ്ങളായി ലൈബ്രറികളിലെത്തുന്ന വായനക്കാരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ ഏറ്റവും പഴയതും വലിയ ലൈബ്രറികളിൽ ഒന്നുമായ എറണാകുളം പബ്ലിക് ലൈബ്രറിയിൽ പ്രതിവർഷം അംഗസംഖ്യ വർധിക്കുന്നുണ്ട്. 2018-19 കാലയളവിൽ ഇവിടെ പുതുതായി അംഗങ്ങളായ വായനപ്രേമികളുടെ എണ്ണം 1849 ആണ്. ഈ വർഷം മേയ് വരെയുള്ള കണക്കാണിത്, അടുത്ത മാസങ്ങളിൽ ഇനിയും പുസ്തകങ്ങൾ േതടി ആളുകളെത്തും.
2017-18 വർഷത്തിൽ 1926 പുതിയ അംഗങ്ങൾ വന്നപ്പോൾ, 2016-17ൽ 1630 ആയിരുന്നു പുതു വായനക്കാരുടെ എണ്ണം. 2015-16ൽ ഇത് 1775 ഉം 2014-15ൽ ഇത് 1762മായിരുന്നു. 1504പേർ 2013-14ൽ പബ്ലിക് ലൈബ്രറിയിലൂടെ വായനലോകം തുറന്നു. 2012-13ൽ 1492 ആയിരുന്നു പുതുതായി അംഗത്വമെടുത്തവർ. 2010ലും 2009ലും താരതമ്യേന കൂടുതൽപേർ ലൈബ്രറി തേടിയെത്തി. 2010-11ൽ 1813ഉം 2009-10ൽ 2221മായിരുന്നു പുതിയ അംഗസംഖ്യ. 2008-09ൽ 1219 പേരും 2007-2008ൽ 1385 പേരും ലൈബ്രറിയിൽ അംഗങ്ങളായി.
പുതിയ അംഗങ്ങൾക്കിടയിൽ ഏറെയും 40 വയസ്സിനു മുകളിലുള്ളവരാണെന്ന് എറണാകുളം പബ്ലിക് ലൈബ്രറിയിെല ജോയൻറ് ലൈബ്രേറിയൻ പ്രിയ കെ.പീറ്റർ പറയുന്നു. പുതുതലമുറ ഏറെയും ഡിജിറ്റൽ വായനയുടെ ആളുകളാണ്. മുൻകാലങ്ങളിലെ പോലെ ചിലന്തിവല കെട്ടിയ കുറേ ഷെൽഫുകളും ചിതലരിച്ചും പഴമയുടെ മണംപരത്തിയും കിടക്കുന്ന പുസ്തകങ്ങളുമല്ല ഇന്നത്തെ ലൈബ്രറികളുടെ മുഖമുദ്ര. അംഗങ്ങൾക്ക് സ്മാർട്ട് കാർഡുപയോഗിച്ച് ഡിജിറ്റൽ സംവിധാനത്തിൽ പുസ്തകമെടുക്കാനും തിരികെ െവക്കാനുമുള്ള സംവിധാനം, വിവിധയിടങ്ങളിൽ എക്സ്റ്റൻഷൻ കൗണ്ടറുകൾ, വിശാലമായ വായനമുറി, ആയിരക്കണക്കിന് പുതിയതും വൃത്തിയുള്ളതുമായ പുസ്തകങ്ങൾ ഇവയെല്ലാം കാലത്തിനനുസരിച്ച് പൊതു വായനശാലകളിലെ അവിഭാജ്യ ഘടകമായിട്ടുണ്ട്. തിരക്കുപിടിച്ച ജീവിതത്തിൽ സമയത്തെ പിടിച്ചുകെട്ടുന്ന സൗകര്യപ്രദമായ ഇത്തരം സംവിധാനങ്ങളും സജ്ജീകരണങ്ങളും തന്നെയാണ് തങ്ങളുടെ വായനയെ മുന്നോട്ടുനയിക്കുന്നതെന്ന് നഗരത്തിലെ പുതുതലമുറയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.