ശിവകാമിയുടെ ഉദയം
text_fieldsപ്രശസ്ത സംവിധായകൻ എസ്.എസ് രാജമൗലി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠനെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹം കരുതിയിരുന്നില്ല, തന്‍റെ എഴുത്തിന്‍റെ ഭാവി നിർണയിക്കപ്പെടുകായിരുന്നുവെന്ന്. അസുര എന്ന ആനന്ദ് നീലകണ്ഠന്റെ പുസ്തകം വായിച്ചപ്പോഴാണ് രാജമൗലിക്ക് ആ പുസ്തകത്തിന്‍റെ സൃഷ്ടാവിനെ കാണണമെന്ന് ആഗ്രഹം തോന്നിയത്. ആ കൂടിക്കാഴ്ചയാണ് ബാഹുബലിയെക്കുറിച്ച് മൂന്ന് വോള്യങ്ങളിലായി പുസ്തകമെഴുതാൻ ആനന്ദിന് പ്രചേദനമായത്. ബാഹുബലിക്ക് ഒരു ആമുഖവും ശിവകാമി, കട്ടപ്പ എന്നീ കഥാപാത്രങ്ങളുടെ മുൻകാലവുമായിരിക്കും പുസ്തകങ്ങളിൽ പ്രതിപാദിക്കുക.
ഇഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥനായ ആനന്ദ് നീലകണ്ഠന്‍റെ 'അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്' രാക്ഷസ രാജാവായ രാവണനെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ പുസ്തകമാണ്. ഇപ്പോള്‍ ഒമ്പതു ഭാഷകളിലായി ആനന്ദ് നീലകണ്ഠന്റെ പുസ്തകം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. റോൾ ഓഫ് ഡൈസ്, ദ റൈസിങ് ഓഫ് കാളി എന്നിവയാണ് ആനന്ദിന്‍റെ മറ്റ് പുസ്തകങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.