ട്രംപുമായി ബന്ധമുണ്ടെന്ന പുസ്തകത്തിലെ പരാമർശം നിഷേധിച്ച് നിക്കി ഹാലെ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി രഹസ്യ ബന്ധമുണ്ടെന്ന ആരോപണം തള്ളി യു.എന്നിലെ യു.എസ് പ്രതിനിധിയും ഇന്ത്യൻ വംശജയുമായ നിക്കി ഹാലി. ഇത്തരം പ്രചാരണങ്ങൾ നിന്ദ്യവും അസ്വസ്ഥതയുളവാക്കുന്നതുമാണെന്ന് അവർ പ്രതികരിച്ചു. തികച്ചും അസത്യമായ കാര്യമാണിത്. യു.എസ് പ്രസിഡൻറിെൻറ എയർഫോഴ്സ് വണ്ണിൽ ഒറ്റത്തവണ മാത്രമാണ് കയറിയത്. എന്നാൽ, അന്ന് അവിടെ ഒരുപാടു പേർ ഉണ്ടായിരുന്നു. താനൊറ്റക്ക് ഒരിക്കലും ട്രംപിനെ കണ്ടിട്ടില്ലെന്നും നിക്കി ഹാലി വ്യക്തമാക്കി.
മൈക്കിൾ വോള്ഫിെൻറ ‘ഫയർ ആൻഡ് ഫ്യൂരി’യെന്ന പുസ്തകത്തിലെ തനിക്ക് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണത്തിൽ രാജ്യാന്തര മാധ്യമമായ പൊളിറ്റികോക്കു നൽകിയ അഭിമുഖത്തിലാണ് നിക്കി ഹാലിയുടെ പ്രതികരണം. രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഏറെസമയം നിക്കി ട്രംപുമായി സംസാരിച്ചിരുന്നെന്നായിരുന്നു ആരോപണം. യു.എസ് പ്രസിഡൻറിെൻറ എയർഫോഴ്സ് വണ്ണിൽെവച്ചും വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിലുമായിരുന്നു ചർച്ചകളെന്നും പുസ്തകത്തിൽ പറയുന്നു.
എന്നാൽ, ട്രംപുമായി രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഒരു വാക്കുപോലും സംസാരിച്ചിരുന്നില്ലെന്നും യു.എസ് അസംബ്ലിയിൽ അംഗമായിരുന്നപ്പോഴും ഗവർണറായിരുന്നപ്പോഴും ഇത്തരം ആരോപണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടെന്നും നിക്കി പറഞ്ഞു. സ്ത്രീകൾക്കു പ്രാധാന്യം ലഭിക്കുമ്പോഴും അവർ ജോലിചെയ്യുമ്പോഴും കാര്യങ്ങൾ അവരിലേക്കെത്തുമ്പോഴുമാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുക.ഇൗ ആരോപണങ്ങൾ വകവെക്കുന്നില്ല. ആരോപണങ്ങൾ തന്നെ കൂടുതൽ ശക്തയാക്കുന്നതായും തനിക്കു പിന്നിലുള്ള സ്ത്രീകൾക്കു വേണ്ടി കടമകൾ വിജയകരമായി നടപ്പാക്കുമെന്നും അവർ പറഞ്ഞു.
വൈറ്റ് ഹൗസിൽ നടക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകമാണ് ഫയർ ആൻഡ് ഫ്യൂരി. 322 പേജുള്ള പുസ്തകത്തിൽ രാജ്യം ഭരിക്കാൻ ആവശ്യമായ ബുദ്ധിശക്തിപോലും ട്രംപിനുണ്ടോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.