രാജ്യം മുഴുവൻ ജയിൽ –സച്ചിദാനന്ദൻ
text_fieldsതിരുവനന്തപുരം: രാജ്യം മുഴുവൻ ജയിലായി മാറുകയാണെന്ന് കവി സച്ചിദാനന്ദൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സെമിനാറിൽ ‘ഇന്ത്യൻ ജനാധിപത്യം വഴിത്തിരിവിൽ’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയെക്കാൾ എത്രയോ മടങ്ങ് വെല്ലുവിളിയാണ് ഇപ്പോൾ ജനത നേരിടുന്നത്. ജനാധിപത്യം നൽകിയ അധികാരമുപയോഗിച്ച് ഭരണഘടനയെ ഫാഷിസ്റ്റ് ശക്തികൾ നിശ്ശബ്ദമാകുന്നു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അമർച്ചചെയ്യാനുള്ള അധികാരമല്ല ജനാധിപത്യം. ആധാർ കാർഡ് വരെ ഭരണകൂടത്തിന് നിരീക്ഷണ കണ്ണായി മാറുന്നു. തുറിച്ചുനോക്കുന്ന കണ്ണുകളെ തിരിച്ചും തുറിച്ചുനോക്കണമെന്നത് ജനാധിപത്യ പൗരെൻറ പ്രാഥമിക കർത്തവ്യമാണ്.
ജനാധിപത്യത്തിെൻറ വിപരീതമാണ് ഫാഷിസം. മതാധിപത്യവും ധനാധിപത്യവും എല്ലാം ചേർന്നതാണ് ഫാഷിസം. അന്ധമായ പാരമ്പര്യം ആരാധന, ആധുനികതയുടെ പൂർണ നിരാസവും ചിന്താശൂന്യമായ പ്രവൃത്തികളും സംസ്കാരത്തോടുള്ള പുച്ഛവും അതിെൻറ മുഖമുദ്രയാണ്. അവർ നാനാത്വത്തെ നിരസിക്കുന്നു. വൈവിധ്യത്തെ ഭയപ്പെടുന്നു. ശത്രുവിെൻറ ശക്തിയെ വർധിപ്പിച്ചുകാണിക്കുന്നു.
ന്യൂനപക്ഷങ്ങൾ അപകടകാരികളാണെന്ന് പെരുപ്പിച്ചുകാണിക്കുന്നു. മത, വംശ, ഭാഷാ വിദ്വേഷം അവരുടെ സൃഷ്ടിയാണ്. മതാധിപത്യം പുലരുന്ന വൻകിട വ്യവസായികൾക്ക് അനുകൂലമായി ഫാഷിസത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. അധികാരത്തിെൻറ കണ്ണുകൾ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. വിയോജിപ്പുകൾ ദേശദ്രോഹം ആയി കണക്കാക്കുന്നു.
പുറമേനിന്ന് ജനാധിപത്യത്തെക്കുറിച്ച് അധരസേവ നടത്തുകയും യഥാർഥ ജനാധിപത്യത്തിൽ തുരങ്കംവെക്കുകയും ചെയ്യുന്നു. മതഗ്രന്ഥങ്ങളിൽ ഉപയോഗിച്ച് ജനാധിപത്യത്തിെൻറ ഇടം തകർക്കുന്നു.
സമാധാനത്തെയും സംവാദത്തിലും ഭയപ്പെടുന്നു. അതിനാലാണ് ഫാഷിസത്തെ എതിർത്ത നിർഭയ എഴുത്തുകാരി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വെടിയേറ്റുവീണാലും ജനാധിപത്യം ഉയർത്തിപ്പിടിക്കണം. എന്നാൽ, ഒരു യുദ്ധത്തിലും ഫാഷിസ്റ്റുകൾ ജയിച്ചിട്ടില്ല. ഫാഷിസത്തിനെതിരെ സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള കീഴാള രാഷ്ട്രീയം ഉയർന്നുവരണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ജെ. രഘു എഴുതിയ ‘ഹിന്ദു ഫാഷിസം ചരിത്രവും സിദ്ധാന്തവും’ സച്ചിദാനന്ദനിൽനിന്ന് പ്രഫ. ബി. രാജീവൻ ഏറ്റുവാങ്ങി. ഡയറക്ടർ വി. കാർത്തികേയൻ നായരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.