സാഹിത്യഅക്കാദമി അവാർഡ്: നിരീശ്വരൻ നോവൽ മിണ്ടാപ്രാണി കവിത
text_fieldsതൃശൂർ: കേരള സാഹിത്യഅക്കാദമിയുടെ 2017ലെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവന പുരസ്ക്കാരവും അവാർഡുകളും പ്രഖ്യാപിച്ചു. ചരിത്രകാരനായ ഡോ. കെ.എൻ. പണിക്കർക്കും പ്രശസ്ത കവി ആറ്റൂർ രവിവർമക്കുമാണ് അക്കാദമി ഫെല്ലോഷിപ്പ് നൽകിയത്. അമ്പതിനാ യിരം രൂപയും രണ്ട് പവന്‍റെ സ്വർണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.2017 വർഷത്തെ സാ ഹിത്യ അക്കാദമി പുരസ്കാരങ്ങളും ഇതോടൊപ്പം. നോവൽ വിഭാഗത്തിൽ വി.ജെ.ജെയിംസിന്‍റെ നിരീശ്വരനാണ് അവാർഡിന് അർഹമായത്.
മറ്റ് അവാർഡുകൾ- കവിത-വീരാൻകുട്ടി (മിണ്ടാപ്രാണി), ചെറുകഥ-അയ്മനം ജോൺ (ഇതരചരാചരങ്ങളുടെചരിത്രപുസ്തകം), നാടകം-എസ്.വി.വേണുഗോപൻനായർ(സ്വദേശാഭിമാനി), സാഹിത്യവിമർശനം- കൽപറ്റ നാരായണൻ (കവിതയുടെ ജീവചരിത്രം), വൈജ്ഞാനിക സാഹിത്യം-എൻ.ജെ.കെ.നായർ(നദീവിജ്ഞാനീയം), ജീവചരിത്രം/ആത്്മകഥ- ജയചന്ദ്രൻ മൊകേരി(തക്കിജ്ജ-എെൻ്റ ജയിൽജീവിതം), യാത്രാവിവരണംസി.വി.ബാലകൃഷ്ണൻ (ഏതേതോ സരണികളിൽ), വിവർത്തനം-രമാമേനോൻ(പർവതങ്ങളും മാറ്റൊലികൊള്ളുന്നു), ബാലസാഹിത്യം-വി.ആർ.സുധീഷ്(കുറുക്കൻമാഷിെൻ്റ സ്കൂൾ), ഹാസസാഹിത്യം-ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (എഴുത്തനുകരണം അനുരണനങ്ങളും). 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അവാർഡ്.
പഴവിള രമേശൻ, എം.പി.പരമേശ്വരൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ.ജോസ് എന്നിവർക്കാണ് സമഗ്രസംഭാവനക്കുള്ള പുരസ്കാരം. 30,000/ രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.