വോട്ടുയന്ത്രം വേണ്ട –സാം പിത്രോഡ
text_fieldsദുബൈ: തെരഞ്ഞെടുപ്പുകളിൽ ഇലക്േട്രാണിക് വോട്ടുയന്ത്രം (ഇ.വി.എം) ഉപയോഗിക്കുന്ന ത് ആശാസ്യമല്ലെന്ന് ഇന്ത്യയിലെ ടെലികോം വിപ്ലവത്തിെൻറ ആസൂത്രകനും ഡിജിറ്റൽ ഇന് ത്യയുടെ പിതാവുമായ സാം പിത്രോഡ. തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ് പിെൻറ പുതുവർഷപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സാം പിത്രോഡ നിലപാട് വ്യക്തമാക്കുന്നത്.
‘‘വോട്ടുയന്ത്രങ്ങൾ കൃത്രിമമുക്തമല്ല. അടുത്തകാലത്ത് തെരഞ്ഞെടുപ്പ് വേളയിൽ വോട്ടുയന്ത്രങ്ങൾ ഹോട്ടൽ മുറിയിൽ ദുരുപയോഗം ചെയ്യപ്പെട്ടതിെൻറ ദൃശ്യങ്ങളും വാർത്തയും ലോകമെമ്പാടും പ്രചരിച്ചു. രണ്ട് പ്രധാന സംശയങ്ങളാണ് ഇ.വി.എമ്മുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഉപകരണങ്ങളും എത്തിക്കുന്ന പ്രക്രിയയെ സംബന്ധിച്ചും പിന്നെ, സാങ്കേതിക പിഴവുമായി ബന്ധപ്പെട്ട കാര്യവും. രണ്ടിലും വിശാലതലത്തിൽ ജാഗ്രതയും നിരീക്ഷണവും സംവാദവും ആവശ്യമാണ്’’ -സാം പിേത്രാഡ ദുബൈയിൽ മൻസൂർ പള്ളൂരുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നു.രാജ്യത്ത് മാറ്റത്തിെൻറ കാറ്റ് ഉടൻ വീശിയടിക്കുമെന്ന് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയാറാക്കുന്ന സമിതി അംഗംകൂടിയായ പിേത്രാഡ പറയുന്നു.
പിേത്രാഡയുടെ അഭിമുഖത്തിന് പുറമെ ഛത്തിസ്ഗഢിലെ സാമൂഹിക പ്രവർത്തക ബേല ഭാട്യ, സംവിധായകൻ സുദേവൻ, ക്യൂറേറ്റർ േജാണി എം.എൽ എന്നിവരുമായുള്ള സംഭാഷണവും പുതുവർഷപ്പതിപ്പിലുണ്ട്. നവോത്ഥാനത്തിെൻറ രാഷ്ട്രീയത്തെ കെ.ഇ.എന്നും 2019െൻറ രാഷ്ട്രീയത്തെ ജെ. പ്രഭാഷും വിലയിരുത്തുന്നു. കെ.ജി.എസ്, എസ്. ജോസഫ് തുടങ്ങിയ എട്ടു പേരുടെ കവിതകളും സി. രാധാകൃഷ്ണൻ, ഗ്രേസി, അഷിത, ബി. മുരളി, വി.ആർ. സുധീഷ്, സുസ്മേഷ് ചന്ത്രോത്ത് തുടങ്ങിയവരുടെ കഥകളും ഉണ്ട്. എൻ.എ. നസീറിെൻറ ചിത്രങ്ങളും വി. മുസഫർ അഹമ്മദിെൻറ യാത്രാവിവരണങ്ങളും പുതുവർഷപ്പതിപ്പിനെ മികവുറ്റതാക്കുന്നു. കാലാപാനിയിലെ ജയിലിൽ അടക്കപ്പെട്ട 1921ലെ മാപ്പിള തടവുകാരെൻറ കണ്ടെടുത്ത ശബ്ദ രേഖയും പുതുവർഷപ്പതിപ്പിൽ വായിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.