മുൻകൂർ ജാമ്യംതേടി സന്തോഷ് ഏച്ചിക്കാനം ഹൈകോടതിയിൽ
text_fieldsകൊച്ചി: പട്ടികവിഭാഗക്കാർക്കെതിരെ പ്രസംഗിച്ചതിെൻറ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യംതേടി എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ഹൈകോടതിയിൽ. ഡി.സി ബുക്സ് ഫെബ്രുവരിയിൽ കോഴിക്കോട് നടത്തിയ സാഹിത്യോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിെൻറ പേരിൽ കാസർകോട് ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹരജി. ഒരു ചാനൽ ഇത് സംപ്രേഷണവും ചെയ്തു.
ഏച്ചിക്കാനത്തിെൻറ പ്രസംഗത്തിലെ പരാമർശങ്ങൾ തെൻറ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സി. ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഹരജിക്കാരനെ ചോദ്യംചെയ്തിരുന്നു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. തെൻറ അറസ്റ്റ് ആവശ്യപ്പെട്ട് ചില പട്ടികവിഭാഗ സംഘടനകൾ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ഇൗ സാഹചര്യത്തിൽ സമ്മർദത്തെ തുടർന്നുള്ള അറസ്റ്റ് ഭയക്കുന്നുണ്ട്. താൻ ദലിത് വിരുദ്ധനല്ലെന്നും ആരെയും പേരെടുത്തു പറയുകയോ പരിധിവിടുകയോ ചെയ്തിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. പട്ടികവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ‘പന്തിഭോജനം’ പേരിൽ ചെറുകഥ പ്രസിദ്ധീകരിച്ചിട്ടുള്ളതായും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.