സഹപ്രവർത്തകയുടെ നഗ്നദൃശ്യങ്ങൾ മാത്രം ആവശ്യപ്പെട്ട ആ പാവത്തെക്കുറിച്ച് ശാരദക്കുട്ടി
text_fieldsകോട്ടയം: അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയെ വ്യംഗ്യമായി പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. സഹപ്രവർത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടിട്ടുള്ളൂ പോലും! എന്നാണ് ഇതേക്കുറിച്ച് ശാരദക്കുട്ടി എഴുതിയത്. സഹപ്രവർത്തകയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ മാത്രമാണ് ആവശ്യപ്പെട്ടത് എന്നും ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ദിലീപിന്‍റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേകഷയിലെ വാദം. ഇതിനെയാണ് എഴുത്തുകാരി പരിഹസിച്ചത്. മനുഷ്യസ്നേഹികളും കലാസ്നേഹികളും സെപ്തംബർ 28 കരിദിനമായി ആചരിക്കണമെന്നും അവർ എഴുതുന്നു. സെപ്തംബർ 28നാണ് ദിലീപ് ചിത്രമായ രാമലീല പ്രദർശനത്തിനെത്തുന്നത്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
സഹപ്രവർത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!!!.. രണ്ടര മണിക്കർ ദൈർഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികൾ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാൻ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികൾ. ആ സിനിമയുടെ ഓരോ പരസ്യം കാണുമ്പോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ " കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം" എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചിൽ നമ്മുടെ തല പിളർക്കണം. സെപ്തംബർ 28 കരിദിനമാണ് മനുഷ്യ സ്നേഹികൾക്ക്. കലാ സ്നേഹികൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.